>'മറ്റേമ്മ'യെ സഹായിച്ച് മുക്തയുടെ കൺമണിക്കുട്ടി; വിഡിയോ, Urvashi, Yodha, Viral Video, Manorama Online

'മറ്റേമ്മ'യെ സഹായിച്ച് മുക്തയുടെ കൺമണിക്കുട്ടി; വിഡിയോ

മുക്തയുടെ കൺമണിക്കുട്ടി ഒരു ക്യൂട്ട് വിഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ്. ചെടി വയ്ക്കാന്‍ ചെടിച്ചട്ടിയൊരുക്കുകയാണ് കൺമണിയെന്ന കിയാര. മുക്തയുടെ അമ്മയെ ചെടിച്ചട്ടിയിൽ മണ്ണ് നിറയക്കാൻ സഹായിക്കുന്ന കൺമണിയുടെ വിഡിയോ മുക്ത തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.

ചെടിച്ചട്ടി നിറയ്ക്കുന്നതിനിടയിലെ കൺമണിയുടെ ഡാൻസാണ് തകര്‍പ്പൻ. ചട്ടിയൊരുക്കുന്നതിനിടെ ടപ്പേന്നാണ് കൺമണി രണ്ട് സ്റ്റെപ്പ് ഡാൻസുമായി വിഡിയോയുടെ മൂഡ് ആകെ മാറ്റുന്നത്. അമ്മയെപ്പോലെ ഡാൻസിലും കുഞ്ഞു കൺമണി മിടുക്കിയാണ്. പാട്ടുകാരി റിമി ടോമിയുടെ സഹോദരൻ റിങ്കുവാണ് മുക്തയുടെ ഭർത്താവ്.

ഇതിന് മുൻപ് "ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ" എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്. മൈക്ക് വാങ്ങി കുഞ്ഞ് താളത്തിൽ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന റിമിപോലും കിയാരയുടെ പാട്ടിൽ മയങ്ങിപ്പോയിരുന്നു.

Summary: Urvashi, Yodha, Viral Video