സ്കൂൾ അസംബ്ലിക്കിടെ കോലുമിഠായി നുണഞ്ഞ് കുറുമ്പൻ; ചിരി വിഡിയോ, Viral video, school boy enjoys, candy during assembly, viral video, Kidsclub, Manorama Online

സ്കൂൾ അസംബ്ലിക്കിടെ കോലുമിഠായി നുണഞ്ഞ് കുറുമ്പൻ; ചിരി വിഡിയോ

സ്കൂൾ അസംബ്ലിയിയിൽ വരിയായി നിൽക്കുമ്പോൾ കുരുന്നുകൾ കാണിക്കുന്ന നിരവധി കുസൃതികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു കുറുമ്പൻ അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ്. അസംബ്ലിക്കിടെ കയ്യൊക്കെ കൂപ്പി കോലുമിഠായി നുണഞ്ഞ് വളരെ സീരിയസായി നിലൽക്കുന്ന ഒരു ബാലന്റെ ചിരിപരത്തുന്ന വിഡിയോയാണിത്.

സ്കൂൾ അസംബ്ലിയിൽ നിന്നുള്ള രസകരമായ രംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അസംബ്ലിക്കിടെയുള്ള ഈശ്വരപ്രാർഥന ഉറക്കെ ചൊല്ലുന്ന കുട്ടികളാണ് വിഡിയോയിലുള്ളത്. ഒരു വരിയുടെ മുൻപിൽ നിൽക്കുന്ന കൊച്ചുമിടുക്കൻ ഭക്തിപൂർവം കൈകൂപ്പി പ്രാർഥന പാടുകയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ ഒന്നൂടെ ശ്രദ്ധിച്ചാൽ അവന്റെ ചുണ്ടിൽ ഒരു കോലുമിഠായി കാണാം.

പ്രാർഥനയ്ക്കിടയിൽ കൂപ്പിയ കൈയ്യിൽ മിഠായി ഒളിപ്പിച്ചാണ് അവൻ നിൽക്കുന്നത്. പാട്ടിനിടയിൽ ഒരു ഗ്യാപ് കിട്ടിയാലുടൻ മിഠായി നുണയുകയും ചെയ്യുന്നുണ്ട്. പക്ഷേ അതിന്റെ വല്യഭാവമൊന്നും കക്ഷിയുടെ മുഖത്ത് വരുന്നതേയില്ല. കട്ട സീരിയസായാണ് പ്രാർഥന.

ഐഎസ് ഓഫീസറായ അവനീഷ് ശരണാണ് 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. One can easily relate to this. 🤩 എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. വിഡിയോ ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു. ഇതൊക്കെ ചെയ്യാത്ത ആരാണ് ഉള്ളതെന്ന് എല്ലാവരും പെട്ടെന്ന് സ്കൂൾ കാലത്തേക്ക് തിരിച്ചുപോയി.

Summary : Viral video of a school boy enjoys candy during assembly

വിഡിയോ കാണാം.