|  
താരാട്ട് പാടി കോഴിയെ ഉറക്കി കുട്ടിക്കുറുമ്പി; വൈറലായി വിഡിയോ, viral video, little girl with, rooster, lockdown period , Kidsclub, Manorama Online

താരാട്ട് പാടി കോഴിയെ ഉറക്കി കുട്ടിക്കുറുമ്പി; വൈറലായി വിഡിയോ

കൊക്കരക്കോ... എന്ന് പൂവങ്കോഴി നീട്ടികൂവുന്ന കേട്ട് ഉണർന്നിരുന്നവരാണ് നമ്മൾ. എന്നാൽ അതിരാവിലെ കൂവിയുണർത്തുന്ന കോഴിയുടെ കഥ പഴങ്കഥയാക്കിക്കൊണ്ട് പൂവൻ കോഴിയെ പാട്ടുപാടിയുറക്കുകയാണ് ഒരു കുട്ടിക്കുറുമ്പിയിവിടെ. അതും കിടക്കയും തലയിണയുമൊക്കെ ഒരുക്കി അൽപം രാജകീയമായിത്തന്നെയാണ് പൂവൻകോഴിയെ ഉറക്കുന്നത്.

ആദ്യം ഉറക്കാനായി കിടത്തിയ സ്ഥലത്ത് നിന്നും കോഴി എഴുന്നേറ്റ് പോയപ്പോൾ, ഉറങ്ങിക്കോടാ... ചേച്ചിടെ മോൻ...ഉറങ്ങിക്കോടാ... എന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ പാടിക്കൊണ്ടാണ് കക്ഷി കോഴിയെ പിടിച്ചു കിടത്തുന്നത്. ചെറിയ കൈക്കുഞ്ഞുങ്ങളെ പാടിയുറക്കുന്ന പോലെ തട്ടിയുറക്കുമ്പോൾ പൂവൻകോഴി കണ്ണടച്ച് അനുസരണയുള്ള ഒരു കുട്ടിയെ പോലെ ഉറങ്ങുന്നു എന്നതാണ് കാഴ്ചക്കാരെ ഞെട്ടിക്കുന്നത്.

ഈ മിടുക്കിയുടെ അച്ഛനമ്മമാർ തന്നെയാണ് വിഡിയോ എടുത്തിരിക്കുന്നത്. കോഴിക്കായി തയ്യാറാക്കിയ കിടക്കയും തലയിണയും പ്രേക്ഷകരിൽ ചിരിയുണർത്തുന്നുണ്ട്. സ്കൂൾ അടച്ചാൽ എന്തെല്ലാം കാണേണ്ടിവരും എന്ന ചോദ്യത്തോടെ, സമൂഹമാധ്യമങ്ങളിൽ വൈറലായി പടരുന്ന വിഡിയോ ഏറെ കൗതുകത്തോടെയാണ് ആളുകൾ നോക്കികാണുന്നത്.

വിഡിയോ കാണാം