അമ്മ തല്ലി, പക്ഷേ 'അച്ഛന്റെ ഭാര്യയെന്നോർത്ത് ക്ഷമിച്ചേക്ക്' ; ചിരി വിഡിയോ, Quarantine days, viral video ​ little girl, vedika, lockdown, Kidsclub,, Manorama Online

അമ്മ തല്ലി, പക്ഷേ 'അച്ഛന്റെ ഭാര്യയെന്നോർത്ത് ക്ഷമിച്ചേക്ക്' ; ചിരി വിഡിയോ

'പൊലീസ് ഉടുപ്പിട്ട് പുറത്തുപോയാൽ അവർക്കു നമ്മളെ മനസിലാകില്ലല്ലോ' ലോക്ഡൗൺ ദിനങ്ങളിൽ ചിരിപടർത്തി സോഷ്യൽ മീഡിയയിലൂടെ വൈറലായ വേദികയെ ഓർമയില്ലേ? ദേ അടുത്ത തകർപ്പൻ വിഡിയോയുമായി ആ കൊച്ചുമിടുക്കി എത്തിയിട്ടുണ്ട്. കുറുമ്പ് വർത്തമാനങ്ങളിലൂടെ സോഷ്യൽ ലോകത്തിന്റെ ഇഷ്ടം വാരിക്കൂട്ടിയ വേദിക താമസിക്കുന്നത് ദുബായിലാണ്.

അമ്മയോട് വഴക്കുണ്ടാക്കിയിട്ട് അടിയും വാങ്ങി അച്ഛനോട് പരാതി പറയാനെത്തിയതാണ് കക്ഷി. അടി കിട്ടിയ കാലും അച്ഛനു കാണിച്ചുകൊടുക്കുന്നുണ്ട്. മോളെ തല്ലിയതിന് അമ്മയെ വഴക്കുപറയണോ എന്നു അച്ഛൻ ചോദിക്കുമ്പോള്‍ 'അച്ഛന്റെ ഭാര്യയെന്നോർത്ത് ക്ഷമിച്ചേക്ക് ' എന്നാണ് ആ കുറുമ്പിയുടെ മറുപടി. മോളെ അടിച്ചതിന് അച്ഛൻ അമ്മയെ വഴക്കു പറയണ്ടേ എന്ന് അച്ഛൻ വീണ്ടും ചോദിക്കുമ്പോൾ ' സാരമില്ല ഇങ്ങനെയല്ലേ ഓരോ അമ്മമാർ മക്കളെ വളർത്തുന്നത് എന്നായി വേദികക്കുട്ടിയുടെ മറുപടി. ഇതു പറഞ്ഞ് മുറിയിൽ നിന്നും ഒറ്റപ്പോക്കാണ്.

ഈ ലോക്ഡൗൺ കാലത്തെ വിരസത അകറ്റാൻ ഈ കു‍റുമ്പുകുട്ടിയുടെ വിഡിയോകൾക്കായി എന്നാണ് വിഡിയോയ്ക്ക് കമന്റുകള്‍ വരുന്നത്.

വിഡിയോ കാണാം