'ഗാന്ധിജി' അമ്മയെ കണ്ടതും വടിയുമെറിഞ്ഞ് ഒറ്റ ഓട്ടം; വിഡിയോ

മഹാത്മാ ഗാന്ധി ഒക്കെ ആണെങ്കിലും അമ്മയെ കണ്ടാൽ പിന്നെ മറ്റൊന്നും മുന്നിലില്ല... മഹാത്മാ ഗാന്ധിയായി വേദിയിലെത്തിയ ഒരു കുരുന്നിന്‍റെ രസകരമായൊരു വിഡിയോയാണിത്.

ഗാന്ധിയെപ്പോലെ മൊട്ടത്തലയും മുണ്ടും വടിയുമൊക്കെയായി വേദിയിലെത്തിയതാണ് കുഞ്ഞ്, അപ്പോഴതാ സദസ്സിൽ അമ്മ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോയിലെ കൊച്ചുമിടുക്കനാണ് 'ഗാന്ധിജി' ആണെന്നതൊക്കെ മറന്ന് അമ്മയെ കാണാൻ ഓടിയത്.

ജവഹർലാൽ നെഹ്റുവിനൊപ്പമാണ് ഗാന്ധിജി വേദിയിലേക്കെത്തിയത്. ഗാന്ധിയെപ്പോലെ വേഷം ധരിച്ചും കയ്യിലൊരു വടിയുമുണ്ട്. അപ്പോഴാണ് സദസ്സിൽ അമ്മയിരിക്കുന്നത് കണ്ടത്. വടിയൊക്കെ സ്റ്റേജിലേക്കിട്ട് അമ്മക്കടുത്തേക്ക് ഓടുന്നതാണ് വിഡിയോയിലെ ഹൈലൈറ്റ്. ബാക്ക് ഗ്രൗണ്ടിൽ രഘുപതി രാഘവ രാജാറാം കേൾക്കാം.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ ചാച്ചാജി വേദിയിൽത്തന്നെ നിൽക്കുന്നതും കാണാം.