ഒന്ന് ഉറങ്ങി എണീറ്റതാ , ആള് വൈറലായി, ചിരിച്ച് ചിരിപ്പിച്ച് കുഞ്ഞാവ; വിഡിയോ, Viral video, Child sleeping, Class room, Manorama Online

ഒന്ന് ഉറങ്ങി എണീറ്റതാ, ആള് വൈറലായി, ചിരിച്ച് ചിരിപ്പിച്ച് കുഞ്ഞാവ; വിഡിയോ ‍

ഇതിനിത്ര കളിയാക്കാനെന്തിരിക്കുന്നു? ഉറക്കം വന്നിട്ടല്ലേ ഞാൻ ക്ലാസിലിരുന്നിങ്ങനെ മയങ്ങിപ്പോയത്? ടീച്ചർ പഠിപ്പിക്കുമ്പോൾ ഇങ്ങനെ ഉറക്കം തൂങ്ങാത്തവർ മാത്രം എന്നെ കളിയാക്കിയാൽ മതി കേട്ടോ... ക്ലാസിലിരുന്നു ഉറങ്ങിപ്പോയ ഈ കുരുന്നിന്റെ വിഡിയോ കാണാൻ തന്നെ നല്ല ശേലാണ്.

ഇൗ കുഞ്ഞിന്റെ അവസാനത്തെ ആ ചമ്മിയ ചിരി മാത്രം മതി മനസ് നിറയാൻ..’ വിഡിയോ കണ്ട പലരും കമന്റായി ഇട്ട വാചകം ഇങ്ങനെയാണ്. സൈബർ ലോകത്ത് ഉറക്കത്തിലൂടെ വൈറലാവുകയാണ് ഇൗ കുട്ടി. ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങി വീഴുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പലരും ഇഷ്ടത്തോടെ പങ്കുവയ്ക്കുന്നത്.

ക്ലാസ് നടക്കുന്നതിനിടയിലാണ് കുട്ടി ഇരുന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ചുറ്റുമിരിക്കുന്ന സഹപാഠികളാകട്ടെ ഇൗ ഉറക്കം കണ്ട് ചിരിയടക്കാൻ പാടുപെട്ടു. ഒടുവില്‍ അവള്‍ ഉറങ്ങി തറയിൽ വീണതോടെയാണ് ഞെട്ടി ഉണരുന്നത്. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്. ആകെ ചമ്മിയ അവസ്ഥയിൽ അവളും പാസാക്കി നല്ല ക്ലാസ് പുഞ്ചിരി.

വിഡിയോ കാണാം.