ഇവരാണ് ആട്ടിന്‍കുട്ടിയെ കാണാൻ വന്ന ആ കുട്ടികൾ ! , Viral kids,Viral post, Manorama Online

ഇവരാണ് ആട്ടിന്‍കുട്ടിയെ കാണാൻ വന്ന ആ കുട്ടികൾ !

‘എനിക്കും അനിയനും അതിനെ (ആട്ടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല’ ... സമൂഹമാധ്യമത്തിൽ വൈറലായ ആ കത്തിലെ കുട്ടികളെ തിരിയുകയായിരുന്നു കേരളം. മറ്റൊരാൾക്ക് വിറ്റ ആടിനെ കാണാൻ അനുവാദം തേടി അപേക്ഷ സമർപ്പിച്ച രണ്ടു കുട്ടികളായിരുന്നു സോഷ്യൽ മീഡിയയുടെ മനസു മുഴുവൻ. കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാർഥി ജോർജി കോശി, ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നിൽ. നിതിൻ ജി നെടുമ്പിനാൽ എന്ന യുവാവാണ് ഈ കത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ആ നന്മക്കഥയിലെ കുഞ്ഞുങ്ങളെ അതേ സോഷ്യൽ മീഡിയക്കു പരിചയപ്പെടുത്തുകയാണ് നിതിൻ.

ആട്ടിൻ കുട്ടികളെ കാണാനുള്ള അനുവാദം നേടിയെടുത്ത ആ കുഞ്ഞുങ്ങൾ ഇപ്പോൾ ആട്ടിൻ കുട്ടികൾക്കൊപ്പം ഈ വേനൽക്കാലം അടിച്ചു പൊളിക്കുകയാണെന്ന് നിതിന്‍ കുറിക്കുന്നു. ഒരു നിമിഷത്തേക്ക് എങ്കിലും ബാല്യത്തിന്റെ മധുരമുള്ള ഓർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുവാനും സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുവാനും ആ കത്തിലൂടെ ഈ കുട്ടികൾക്ക് സാധിച്ചുവെന്നും നിതിൻ കുറിക്കുന്നു.

അതിനെ കാണാതിരിക്കാനാകില്ല അങ്കിളേ...അനുവാദം തരണം; ആടിനെ വിറ്റ വീട് തേടിപ്പിടിച്ച് കുഞ്ഞുങ്ങൾ; ഹൃദയം നിറച്ച് കത്ത് നിതിൻ ജി നെടുമ്പിനാലിന്റെ കുറിപ്പ് വായിക്കാം;

ഇതാണ് മലയാളികൾ തേടി നടന്ന ആ കുട്ടികൾ..

തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻ കുട്ടികളെ കാണുവാൻ അനുവാദം തരണമെന്ന ആവശ്യവുമായി രണ്ട് കുട്ടികൾ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ എന്നെ ബന്ധപ്പെട്ടിരുന്നു.

കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാർഥി ജോർജി കോശി, ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നിൽ. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഈ കുട്ടികൾ. ഇവർ ബഹ്‌റൈനിൽ തമാസമായിരുന്നു. കഴിഞ്ഞ വർഷമാണ് കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തത്. കുട്ടികൾ ഇപ്പോൾ ആട്ടിൻ കുട്ടികൾക്കൊപ്പം ഈ വേനൽക്കാലം അടിച്ചു പൊളിക്കുകയാണ്..