വിൽസ്മിത്തിനെ മയക്കി കൊച്ചു സുന്ദരി; ഈ ഡാൻസിന് നൂറിൽ നൂറ്, Viral dancing, Evana, Willsmith, Viral Video, Social Media, Social Media, Manorama Online

വിൽസ്മിത്തിനെ മയക്കി കൊച്ചു സുന്ദരി; ഈ ഡാൻസിന് നൂറിൽ നൂറ്

പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് തകർപ്പൻ ഡാൻസുമായെത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. ആറ് വയസ്സുകാരി ഇവാന കോമ്പോബെല്ലാണ് ചടുല ന‍ൃത്തച്ചുവടുമായി സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. ഇവാനയുടെ ഡാൻസ് കണ്ടുകൊണ്ടിരിക്കാൻ തന്നെ നല്ല ശേലാണ്.

ഇപ്പോഴിതാ ഇവാനയുടെ ഒരു കിടിലൻ ഡാൻസ് പേർഫോമൻസ് പങ്ക് വച്ചിരിക്കുന്നത് ആരാണെന്നോ? നടൻ വിൽസ്മിത്താണ് ഈ കൊച്ചുമിടുക്കിയുടെ പുത്തൻ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ സ്വദേശമായ സൗത്ത് ആഫ്രിക്കയിൽ കക്ഷിക്ക് നിരവധി ആരാധകരുണ്ടായിന്നു. പക്ഷേ വിൽസ്മിത്ത് ഈ വി‍‍‍ഡിയോ പങ്കുവച്ചതോടെ ഇവാനയുടെ പ്രശസ്തി ലോകമറിഞ്ഞു. 11,500,380 പേർ ഇപ്പോള്‍ തന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു.

സൗത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്ത് സ്വദേശിയാണ് ഈ മിടുക്കി. ഇവാന ഡാൻസറെന്ന പേജിലൂടെ ഡാൻസ് വിഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവച്ചിട്ടുണ്ട്. നിരവധി ഫോളോവേഴ്സും ആരാധകരുമുണ്ട് ഈ കുഞ്ഞ് താരത്തിന്. പ്രായത്തെ വെല്ലുന്ന മാസ്മരിക നൃത്തമാണ് ഇവാനയുടേതെന്നാണ് വിഡിയോ കാണുന്നവരുടെ അഭിപ്രായം