കുഞ്ഞുകവിളിൽ തലോടി വിഹാന്‍ ; വിനീതിന്റെ കുടുംബചിത്രം വൈറല്‍ , Vineeth Sreenivasan, post a family photo, viral photos, Social media, Kidsclub, viral ,  Manorama Online

കുഞ്ഞുകവിളിൽ തലോടി വിഹാന്‍ ; വിനീതിന്റെ കുടുംബചിത്രം വൈറല്‍

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. മകൻ വിഹാനുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ മനോഹരമായൊരു കുടുംബചിത്രവുമായി എത്തിയിരിക്കുകയാണ് വിതീത്. കുഞ്ഞനിയത്തിയുടെ കവിളിൽ തൊട്ട് താലോലിക്കുന്ന വിഹാന്‍ ആണ് ഈ ചിത്രത്തിലെ താരം. That’s us.. all of us!! 😊😊 എന്ന് വിനീത് ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അടുത്തിടെയാണ് വിഹാന് കുഞ്ഞനിയത്തി പിറന്ന സന്തോഷം വിനീത് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, വിനീതും ഭാര്യ ദിവ്യയും രണ്ടു മക്കളോടുമൊപ്പം സന്തോഷം പങ്കിടുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. വിനീത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്. . മകൾ ജനിച്ചപ്പോൾ തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നാണ് വിനീത് കുറിച്ചത്.

Summary : Vineeth Sreenivasan post a family photo

View this post on Instagram

That’s us.. all of us!! 😊😊

A post shared by Vineeth Sreenivasan (@vineeth84) on