‘ദിവ്യാ നീയിത് കണ്ടോ’; വിഹാനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് വിനീത്, Vineeth Sreenivasan, photo with son, Vihaan, videos photo, Viral Post, Manorama Online

‘ദിവ്യാ നീയിത് കണ്ടോ’; വിഹാനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് വിനീത്

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. മകൻ വിഹാനുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ, മൂത്ത മകൻ വിഹാനൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. വിഹാന്റെ മടിയിൽ കിടക്കുകയാണ് വിനീത്. ‘ദിവ്യാ, നീയിത് കണ്ടോ?’ എന്ന കുറിപ്പോടെയാണ് ഈ വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹപൂർവം അച്ഛനെ നോക്കുന്ന കു‍ഞ്ഞു വിഹാന്റെ ചിത്രത്തിന് ആരാധകറേറെയാണ്.

വിഹാനെ കൂടാകെ ഒരു പെൺകുഞ്ഞു കൂടിയുണ്ട് വീനീത്–ദിവ്യ ദമ്പതികൾക്ക്. രണ്ടാമതായി പെൺകുഞ്ഞു പിറന്നു. സന്തോഷ വാർത്ത വിനീത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നാണ് വിനീത് കുറിച്ചത്.