പുഴയിൽ വീണ പന്തെടുക്കാനൊരുങ്ങി പെൺകുട്ടി;  രക്ഷകനായി നായ- വിഡിയോ, Dog saves girl, Viral post, Social Media, Manorama Online

പുഴയിൽ വീണ പന്തെടുക്കാനൊരുങ്ങി പെൺകുട്ടി; രക്ഷകനായി നായ- വിഡിയോ

പുഴയിൽ വീണ പന്തെടുക്കാനായി വെള്ളത്തിലിറങ്ങാൻ ശ്രമിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ പിന്തിരിപ്പിക്കുന്ന നായയാണ് ഈ വിഡിയോയിലെ താരം. സ്നേഹം നിറയ്ക്കുന്ന ഇൗ വിഡിയോയ്ക്ക് കാഴ്ചക്കാരും ഇഷ്ടക്കാരും ഏറെയാണ്. മനുഷ്യനെക്കാൾ ബുദ്ധിയും സ്നേഹവും നന്ദിയും ഇൗ നായയ്ക്ക് ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ മനോഹരമായ വിഡിയോ. ഫിസിക്‌സ് ആസ്‌ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയ്ക്ക് കാഴ്ചക്കാരേറെയാണ്.

പുഴയിൽ ഇറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ഉടുപ്പിൽ കടിച്ച് പിന്നിലേക്ക് വലിക്കുകയാണ് ഇൗ നായ. പുഴവക്കിൽ നിന്നും മാറ്റി പെൺകുട്ടിയെ തള്ളിയിട്ട ശേഷം പുഴയിൽ വീണ പന്തെടുക്കാൻ വെള്ളത്തിലേക്ക് ചാടുകയാണ് ഇൗ നായ. പന്ത് വെള്ളത്തിൽ നിന്നും കടിച്ചെടുത്തുകൊണ്ടു വരുന്ന നായയേയും കാണാം. 16 സെക്കൻഡുകൾ മാത്രമാണ് വിഡിയോയുടെ ദൈർഘ്യമെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിഡിയോ കാണാം.