ലോക്ഡൗണിലെത്തിയ ഒന്നാം പിറന്നാൾ, ആഘോഷം അവിസ്മരണീയമാക്കി പൊലീസ് – വിഡിയോ, Utter Pradesh police, celebrates, first birthda, girl child, video, kids kidsclub,  Manorama Online

ലോക്ഡൗണിലെത്തിയ ഒന്നാം പിറന്നാൾ, ആഘോഷം അവിസ്മരണീയമാക്കി പൊലീസ് – വിഡിയോ

കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാൾ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. കുടുംബാംഗങ്ങളേയും സുഹൃത്തുകളേയുമെല്ലാം ക്ഷണിച്ച് ആഘോഷമായിട്ടായിരിക്കും കുഞ്ഞോമനയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുക. എന്നാൽ രാജ്യം ലോക്ഡൗണിൽ ആയതോടെ ഇത്തരം ആഘോഷങ്ങൾക്കെല്ലാം ഫുൾസ്റ്റോപ്പ് വീണു.

ലോ‌ക്‌ഡൗണില്‍ ഒന്നാം പിറന്നാൾ ആഘോഷം മുടങ്ങിയ കുഞ്ഞിന്റെ പിറന്നാളിന് അവിസ്മരണീയ സമ്മാനം നൽകിയിരിക്കുന്നു പൊലീസ്. ഉത്തർപ്രദേശിൽ മഥുരയിലാണ് സംഭവം നടന്നത്. ബലൂണുകളും സമ്മാനവും കേക്കുമായി കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് പിറന്നാൾ ആഘോഷമാക്കി മാറ്റി. കുട്ടിക്കും മാതാപിതാക്കള്‍ക്കും സാമൂഹിക അകലം പാലിച്ച് ആശംസകൾ അറിയിച്ചാണ് പൊലീസ് മടങ്ങിയത്.

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ലോക്‌ഡൗണ്‍ മൂലം ആഘോഷിക്കാൻ പറ്റാതിരുന്ന കാര്യം ട്വിറ്ററിലൂടെ അമ്മ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ് മുടങ്ങിപ്പോയ ആഘോഷം പൊലീസ് വീണ്ടും നടത്തിയത്. രണ്ടു ബൈക്കുകളിലും മൂന്ന് ഇന്നോവകളിലുമായി എത്തിയ പൊലീസിന്റെ വിഡിയോ സഹൂമമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ തരംഗമായതോടെ യുപി പൊലീസിന്റെ ഈ പ്രവൃത്തിയെ പ്രകീർത്തിച്ചുകൊണ്ട് ധാരാളം പേർ എത്തുന്നുണ്ട്.

വിഡിയോ കാണാം