ഇതേതാ ഈ കുഞ്ഞാവ? 'അമ്മ'യുടെ കയ്യിലെ വാവയ്ക്ക് ഉമ്മകൊടുത്ത് പാറുക്കുട്ടി, Uppum Mulakum, Parukutty, Nisha Sarang, Viral Video, Manorama Online

ഇതേതാ ഈ കുഞ്ഞാവ? 'അമ്മ'യുടെ കയ്യിലെ വാവയ്ക്ക് ഉമ്മകൊടുത്ത് പാറുക്കുട്ടി

പാറുക്കുട്ടിക്ക് ആകെ ഒരു സംശയം പോലെ, എന്റെ നീലുവമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞാവ ഏതാ?. താനല്ലാതെ വേറൊരു കുഞ്ഞാവയെക്കൂടെ അമ്മ എടുത്തിരുക്കുന്നതു കണ്ട് ആദ്യം കണ്‍ഫ്യൂഷനിലായി പാറുക്കുട്ടി. പിന്നെ കുഞ്ഞാവയെ തൊട്ടുനോക്കിയും ഉമ്മകൊടുത്തും ചേച്ചിക്കുട്ടിയായി മാറി. ഉപ്പും മുളകും സീരിയലിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ പാറുക്കുട്ടിയുടെ മനോഹരമായൊരു വിഡിയോയാണിത്. സീരിയലിലെ അമ്മയായ നീലുവിന്റെ കൈകളിൽ രണ്ട് വാവകളുണ്ട്. ഒന്ന് പാറുക്കുട്ടിയും മറ്റേത് നീലുവെന്ന നിഷ സാരംഗിന്റെ പേരക്കുട്ടിയായ റയാനും. സീരിയലിൽ നിഷയുടെ മൂത്തമകനായി അഭിനയിക്കുന്ന മുടിയൻ എന്ന ഋഷി എസ് കുമാറാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്

നിഷയുടെ മകളുടെ കുട്ടിയാണ് റിച്ചു എന്നു വിളിക്കുന്ന റയാൻ. പാറുക്കുട്ടിയെക്കാൾ ആറു മാസം ചെറുപ്പമാണ് റയാൻ. ഏതാണ്ട് ഒരേ സമയത്താണ് തനിക്ക് റയാനേയും പാറക്കുട്ടിയേയും കിട്ടിയതെന്ന് നിഷ പറയുന്നു. ഷൂട്ടിന്റെ സമയത്ത് റയാനേയും അതുപോലെ വീട്ടിലെത്തിയാൽ പാറുക്കുട്ടിയേയും താൻ മിസ് ചെയ്യും. തനിക്കിപ്പോൾ രണ്ടു പേരക്കുട്ടികളാണ്, റയാനും പാറുക്കുട്ടിയും. രണ്ടു പേരോടും എനിക്ക് ഒരുപോലെ ഇഷ്ടമാണെന്നും നിഷ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ വിഡിയോയിൽ നീലുവമ്മയുടെ കൈകളിലിരുന്ന് റയാൻ ബേബിയെ തൊട്ടുനോക്കുകയും ഉമ്മവെയ്ക്കുകയുമൊക്കെയാണ് പാറുക്കുട്ടി. റയാൻ വാവയയും പാറുക്കുട്ടിക്ക് ഉമ്മകൊടുക്കുന്നതും കാണം. തന്റെ കൈയ്യിലുള്ള കാരറ്റും പാറുക്കുട്ടി റയാന്‍ വാവയക്ക് കൊടുക്കുന്നുണ്ട് .