വൈറലായി ഉപ്പും മുളകിലെ പാറൂട്ടിയുടെ കുസൃതി വിഡിയോ!. Elephant,viral video, Manorama Online

വൈറലായി ഉപ്പും മുളകിലെ പാറൂട്ടിയുടെ കുസൃതി വിഡിയോ!

കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ ഒരു കുഞ്ഞാവയ്ക്കു പിന്നാലെയാണ്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ കുഞ്ഞാവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേരളത്തിലെ അമ്മമാർക്ക് ഈ കുഞ്ഞാവയെ കൊഞ്ചിച്ച് കൊതി തീർന്നിട്ടില്ല. സെറ്റിലും വീട്ടിലും പാറുക്കുട്ടി കാണിച്ചുകൂട്ടുന്ന കുട്ടി കുസൃതികൾ നിറഞ്ഞ ഈ വിഡിയോയ്ക്ക് ആരാധകരേറെയാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുഞ്ഞാവയുടെ ഒരു വിഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കുഞ്ഞാവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളിലാണ് ഏവരുടെയും കണ്ണുടക്കിയിരിക്കുന്നത്

കുഞ്ഞാവയുടെ കുസൃതികൾക്ക് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമെല്ലാം വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുഞ്ഞാവയുടെ ചോറൂണിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പിന്നെ കുഞ്ഞാവയുടെ ക്യൂട്ട് ഡാൻസും വൈറലായിരുന്നു.