'ഡ്രമ്മിൽ മാന്ത്രിക പ്രകടനം; അത്ഭുതമായി രണ്ടുവയസ്സുകാരൻ !, Two year old, Child drummer, Stuns at spain's' got talent, Social Post,Viral, Kidsclub, Manorama Online

ഡ്രമ്മിൽ മാന്ത്രിക പ്രകടനം; അത്ഭുതമായി രണ്ടുവയസ്സുകാരൻ !

ക്രയോൺസ് പോലും ശരിയായി പിടിക്കാനാവാത്ത ആ കുഞ്ഞി കൈകളിൽ ഡ്രംസ്റ്റിക്കുകൾ അത്ഭുതങ്ങൾ വിരിയിക്കുന്ന കാഴ്ചയാണിത്. ഹ്യൂഗോ മോളിന എന്ന രണ്ടുവയസ്സുകാരന്റെ ഡ്രംമ്മിലെ മാന്ത്രിക പ്രകടനം കണ്ട് സദസ്സിലുണ്ടായിരുന്നവർ എഴുന്നേറ്റു നിന്നു കയ്യടിക്കുകയായിരുന്നു. എന്നാൽ ആ ഉച്ചത്തിലുള്ള കയ്യടി കേട്ട് ആ കുഞ്ഞ് പേടിക്കാതിരിക്കാൻ, കയ്യടികൾ അല്പം പതുക്കെ ആക്കാനാണ് അവതാരകൻ ആവശ്യപ്പെട്ടത്. സ്പെയിൻസ് ഗോട്ട് ടാലന്റ് എന്ന പരിപാടിയിലാണ് ഹ്യൂഗോ തന്റെ തകർപ്പൻ പ്രകടനം കൊണ്ട് സദസിനെ കയ്യിലെടുത്തത്.

കുഞ്ഞു ഹ്യൂഗോയേയും എടുത്തുകൊണ്ട് അച്ഛനാണ് സ്റ്റേജിലേയ്ക്ക് വന്നത്. ഒരു ചെറിയ സ്റ്റൂളിനു മുകളിൽ വച്ച ഡ്രമ്മിന് മുന്നിൽ അവനെ നിർത്തി. അവിടെ ഹ്യൂഗോ ‍‍ഡ്രം അടിക്കുമെന്ന് അച്ഛന് യാതൊരു ഉറപ്പുമില്ലായിരുന്നു. എന്നാൽ അച്ഛനെപ്പോലും അമ്പരപ്പിച്ച് കുഞ്ഞു ഹ്യൂഗോ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

സംഗീതത്തിന് അനുസരിച്ച് ഒരു ബീറ്റ്പോലും തെറ്റിക്കാതെ അവന്റെ പ്രകടനം കണ്ട് അച്ഛന്റെ കണ്ണു നിറഞ്ഞു. ആ കുഞ്ഞുകൈകൾ അത്ഭുതം വിരിയിക്കുന്നത് കണ്ട് വിധികർത്താക്കളും ഞെട്ടി. എന്തായാലും കുഞ്ഞു ഹ്യൂഗോയുടെ സൂപ്പർ പ്രകടനം സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

വിഡിയോ കാണാം