ലോക്ഡൗൺ ഇളവിനെതിരെ 2 വയസ്സുകാരൻ കോടതിയിൽ , Two year old, court, lock down relaxation, Kidsclub Manorama Online

ലോക്ഡൗൺ ഇളവിനെതിരെ 2 വയസ്സുകാരൻ കോടതിയിൽ

ന്യൂഡൽഹി ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചത് തങ്ങൾക്കു രോഗം പകരാനുള്ള സാഹചര്യം വർധിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രണ്ടു വയസ്സുകാരൻ ഹൈക്കോടതിയിൽ.

ഉചിത നടപടി സ്വീകരിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. പിതാവ് മുഖേനയാണു കുട്ടി ഹർജി സമർപ്പിച്ചത്. കൂട്ടുകുടുംബത്തിലാണു കഴിയുന്നതെന്നും നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പിതാവ് ഉൾപ്പെടെയുള്ളവർ ജോലിക്കു പോയിത്തുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.

ഡൽഹി സ്വദേശികൾക്ക് ആശുപത്രികളിൽ പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്.