നടക്കാനാകാത്ത സുഹൃത്തിനെ ചുമലിലേറ്റി സ്കൂളിലേക്ക്; ഹൃദയം നിറയ്ക്കും സൗഹൃദം ‍, China boy, Piggybacks, Disabled friend,, Manorama Online

നടക്കാനാകാത്ത സുഹൃത്തിനെ ചുമലിലേറ്റി സ്കൂളിലേക്ക്; ഹൃദയം നിറയ്ക്കും സൗഹൃദം ‍

നടക്കാൻ സാധിക്കാത്ത കൂട്ടുകാരനെ ചുമലിലേറ്റി നിൽക്കുന്ന ഈ ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. കുട്ടികളിലെ സൗഹൃദങ്ങളും അവർ തമ്മിലുള്ള സ്നേഹവുമൊക്കെ പലതവണ വ‌ാഴ്ത്തപ്പെട്ടിട്ടുണ്ട്, എന്നാൽ ഈ രണ്ട് കൂട്ടുകാരുടെ സൗഹൃദം വളരെ മനോഹരമാണ്. നടക്കാനാവാത്ത തന്റെ പ്രിയ കൂട്ടുകാരനെ തോളിലേറ്റിയാണ് ഇവൻ ആളുകളുടെ ഹൃദയത്തിലേയ്ക്ക് കയറിയത്. ഇത് കഥയല്ല, ജീവിതമാണ്, രണ്ട് ഉറ്റ സ്കൂൾ സുഹൃത്തുക്കളുടെ ജീവിതം.

പ്രിയസുഹൃത്ത് സാങ്ങ് സെയെ തോളില്‍ ചുന്നുകൊണ്ടുപോകുന്ന 12 കാരൻ സു ബിഗ്യാങ്ങിന്‍റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായപ്പോൾ പലരും അവരുടെ കഥയന്വേഷിച്ചു. അതറിഞ്ഞപ്പോൾ കണ്ണു നിറ‍ഞ്ഞു.

ചൈനയിലെ ഹെബാസിയുള്ള പ്രൈമറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. നടക്കാനാവാത്ത സാങ്ങ് സെയെ എന്നും ചുമലിലേറ്റി സ്കൂളിലെത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതും സു ബിഗ്യാങ്ങ് ആണ്. സാങ്ങ് സെക്ക് മാത്രമല്ല, സ്കൂളിലെ അധ്യാപകർക്കും മറ്റു വിദ്യാർത്ഥികൾക്കും ഹീറോ ആണ് ബിഗ്യാങ്ങ്.

ബിഗ്യാങ്ങ് ഏറ്റവുമടുത്ത സുഹൃത്ത് ആണെന്നും എല്ലാ ദിവസവും അവന്‍ പഠിക്കുന്നതും കളിക്കുന്നതും തന്റെ കൂടെയാണെന്നും സാങ്ങെ സെ പറയുന്നു. സാങ്ങ് സെയുടെ വാട്ടർ ബോട്ടിൽ നിറക്കുന്നതും ഉച്ചഭക്ഷണം കഴിപ്പിക്കുന്നതും വാഷ്റൂമിലും മറ്റ് ക്ലാസ് മുറികളിലും കൊണ്ടുപൊകുന്നതുമെല്ലാം ബിഗ്യാങ്ങ് ആണ്.