'കരാട്ടെ പരീക്ഷയ്ക്കു മുന്‍പ് ലാസ്റ്റ് കിക്ക്'; അക്ഷയ്ക്കൊപ്പം മകളുടെ പ്രാക്ടീസ്,  Twinkle Khanna, post, Akshay Kumar, Nithara, karate practice, social media, Kidsclub, Manorama Online

'കരാട്ടെ പരീക്ഷയ്ക്കു മുന്‍പ് ലാസ്റ്റ് കിക്ക്'; അക്ഷയ്ക്കൊപ്പം മകളുടെ പ്രാക്ടീസ്

നടൻ അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും. കുട്ടികളുടെ ചിത്രങ്ങളൊന്നും സാധാരണ ഇവർ പങ്കുവയ്ക്കാറുമില്ല. മക്കൾക്കും വെള്ളിവെളിച്ചത്തോട് അത്ര താല്പര്യമില്ലെന്ന് ഇരുവരും പല തവണ പറഞ്ഞിട്ടുമുണ്ട്. മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്നും വ്യത്യസ്തരായി അപൂർവമായേ മക്കളുടെ വിശേഷങ്ങൾ പോലും ഇവര്‍ പങ്കുവയക്കാറുള്ളൂ.

നിതാരയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണ് ചിപ്പോഴെങ്കിലും പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിവില്ലാതെ മകളുടെ ഒരു തകർപ്പൻ ചിത്രമാണ് ട്വിങ്കിൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനൊപ്പം കരാട്ടെ പ്രാക്ടീസ് ചെയ്യുന്ന നിതാരയുടെ ചിത്രമാണിത്. 'One last kick before she leaves for her first karate exam' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. പതിവു പോലെ മകളുടെ മുഖം അവ്യക്തമാക്കിയ ചിത്രമാണ് ഇതും. എന്തിനാണ് മകളുടെ മുഖം മറയ്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

ട്വിങ്കിൾ ഖന്ന അക്ഷയ് കുമാറിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. വിവാഹശേഷവും എഴുത്തുകാരി എന്ന നിലയിലും കോളമിസ്റ്റ് എന്നനിലയിലുമൊക്കെ വളരെ പ്രശസ്തയാണ് ട്വിങ്കിൾ. തന്നിലെ മാതാവിനെ കുറിച്ചും മറ്റുള്ള മാതാപിതാക്കളെ കുറിച്ചും ട്വിങ്കിൾ ഈയടുത്തകാലത്തു എഴുതിയ ഒരു ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ട്വിങ്കിള്‍ പങ്കുവച്ച് പോസ്റ്റ്