ഇസക്കുട്ടിയും ടൊവിനോയും കാര്യമായ ആലോചനയിലാ ; ചിത്രം വൈറൽ, Tovino Thomas, daughter Isa, Social Media, Viral post, Manorama Online

ഇസക്കുട്ടിയും ടൊവിനോയും കാര്യമായ ആലോചനയിലാ ; ചിത്രം വൈറൽ

ടൊവിനോയും മകൾ ഇസയും എന്തോ കാര്യമായ ആലോചനയിലാണ്. കൈകൾ പുറകിൽ കെട്ടി വിദൂരതയിലേയ്ക്ക് നോക്കി നിൽപ്പാണ് രണ്ടുപേരും. രണ്ട് ചിത്രങ്ങളുടെയും സാമ്യത തന്നെയാണ് ഹൈലൈറ്റ്. നീല നിറത്തിലുള്ള ഉടുപ്പിലാണ് അച്ഛനും മകളും. ടൊവീനോ പങ്കുവച്ച ഈ ചിത്രം ടപ്പേന്നാണ് ആരാധകർ ഏറ്റെടുത്തത്. അച്ഛനെപ്പോലെ തന്നെ നല്ല സ്റ്റൈലായാണ് മോളുടെ നിൽപ്പും. 'രണ്ടാളും ഒരേപോലെയുണ്ടെന്നും' 'അച്ഛന്റെ മോൾ തന്നെ' എന്നുമാണ് ചിത്രത്തിനുള്ള മിക്ക കമന്റുകളും.

ടൊവിനോ കുടുംബത്തോടൊപ്പമുളള നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. എന്തായാലും ടൊവിനോ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രത്തിനു താഴെ കമന്റുകളും ലൈക്കുകളും നിറയുകയാണ്.

മുൻപ് ഇസ്സയുടെ കൂട്ടുകാരൻ എന്ന കുറിപ്പോടെ നടൻ ടൊവീനോ പങ്കുവച്ച ചിത്രത്തിനും ആരാധരേറെയായിരുന്നു. ശരീരം മുഴുവൻ പതയുമായി ബാത്ത് ടബ്ബിൽ ചിരിയോടെ ഇരിക്കുന്ന ടൊവിനോയുടേയും ഇസക്കുട്ടിയുടേയും ചിത്രത്തിന് ലൈക്കോട് ലൈക്കായിരുന്നു. രണ്ടുവയസ്സുകാരി ഇസ്സയെ കുളിപ്പിക്കുന്ന ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ടൊവിനോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്

കുഞ്ഞ് ഇസ്സയുമൊത്തുള്ള ടൊവീനോയുടേയും ഭാര്യ ലിഡിയയുടേയും ഒരു വിഡിയോ മുൻപ് വൈറലായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ടൊവീനയ്ക്കൊപ്പം സ്റ്റേജിൽ കയറിയ ഇസ്സ അന്നും ഒരുപാട് ഇഷ്ടം നേടിയെടുത്തിരുന്നു.

2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഈ കുഞ്ഞോമന പിറക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ "തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ"മെന്നാണ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.

View this post on Instagram

❤️

A post shared by Tovino Thomas (@tovinothomas) on