മറ്റു കുട്ടികൾക്ക് കിട്ടാത്ത പരിഗണനകളൊന്നും മകൾക്കും കിട്ടരുത്; ടൊവിനോ, Tovino Thomas, daughter, Isa, Kidsclub, Viral, Manorama Online

മറ്റു കുട്ടികൾക്ക് കിട്ടാത്ത പരിഗണനകളൊന്നും മകൾക്കും കിട്ടരുത്; ടൊവിനോ

'കുട്ടിക്കാലം ഒരുപാട് എൻജോയ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാൻ സാധിക്കണം. അവൾക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്‍റെ പേരിൽ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്കൂളിൽ പോകുമ്പോഴോ മറ്റു കുട്ടികൾക്ക് കിട്ടാത്ത പരിഗണനകളൊന്നും അവൾക്കു കിട്ടരുത്. അവൾ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടേയും ആഗ്രഹം' . മലയാളികളുടെ പ്രിയ താരം ടൊവിനോ തോാമസിന്റേതാണ് ഈ വാക്കുകൾ. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ മകള്‍ ഇസയുടെ ഫോട്ടോകൾ ഇപ്പോൾ അധികം കാണാറില്ലല്ലോ എന്ന ചോദ്യത്തിനാണ് ടൊവിനോ ഇങ്ങനെ മറുപടി പറയുന്നത്.

ടൊവിനോ സാധാരണ കുടുംബത്തോടൊപ്പമുളള ചിത്രങ്ങൾ പങ്കു വയ്ക്കുക കുറവാണ് പ്രത്യേകിച്ച് മകൾ ഇസയുടെ ചിത്രങ്ങൾ. വളരെ അപൂർവമായി പോസ്റ്റ് ചെയ്യുന്ന മകളുടെ ചിത്രങ്ങൾക്ക് നിറയെ ആരാധകരുമുണ്ട്.

2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഈ മകൾ പിറക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ 'തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ'മെന്നാണ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.

Summary : Actor Tovino Thomas says about daughter Isa