അച്ഛന്റെ ജിമ്മിൽ ഊഞ്ഞാലാടി ഇസ; വിഡിയോ പങ്കുവച്ച് ടൊവീനോ, Tovino Thomas,  video, daughter playing, Gymn, kidsclub, Manorama Online

അച്ഛന്റെ ജിമ്മിൽ ഊഞ്ഞാലാടി ഇസ; വിഡിയോ പങ്കുവച്ച് ടൊവീനോ

ആവശ്യം സൃഷ്ടിയുടെ മാതാവ് ആണെന്നാല്ലോ ചൊല്ല്.. അത് അങ്ങ് പ്രാവർത്തികമാക്കിയിരിക്കുകയാണ് നടൻ ടൊവീനോ തോമസിന്റെ മകൾ ഇസ. ലോക്ഡൗണിൽ കളികളും ലോക്ക് ആയതോടെ ആകെ പെട്ടിരിക്കുകയാണല്ലോ കുട്ടികൾ. എന്നാൽ ടൊവീനോയുടെ മകൾ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

അച്ഛന്റെ ജിമ്മിലെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി ആടുകയാണ് ഇസ. മകളുടെ ഈ വെറൈറ്റി ഊഞ്ഞാലാട്ടം പകർത്തി പോസ്റ്റ് ചെയ്തത് ടൊവീനോ തന്നെയാണ്. 'ആവശ്യം സൃഷ്ടിയുടെ മാതാവ്. ലോക്ഡൗൺ കളികളുടെ വാതിൽ വാതിലടച്ചപ്പോള്‍ അവള്‍ എന്റെ ജിമ്മിന്റെ വാതൽ തുറന്നു. എന്റെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു' എന്നാണ് വിഡിയോയ്ക്ക് ടൊവീനോ അടിക്കുറിപ്പിട്ടിരിക്കുന്നത്.

മുൻപും ഇസ അച്ഛനൊപ്പം ജിമ്മിൽ കളിക്കുന്ന വിഡിയോകള്‍ ടൊവീനോ പോസ്റ്റ് െചയ്തിട്ടുണ്ട്. ടൊവിനോ സാധാരണ കുടുംബത്തോടൊപ്പമുളള ചിത്രങ്ങൾ പങ്കു വയ്ക്കുക കുറവാണ് പ്രത്യേകിച്ച് മകൾ ഇസയുടെ ചിത്രങ്ങൾ. വളരെ അപൂർവമായി പോസ്റ്റ് ചെയ്യുന്ന മകളുടെ ചിത്രങ്ങൾക്ക് നിറയെ ആരാധകരുമുണ്ട്. 2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഈ മകൾ പിറക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ 'തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പടെ്ട ദിവസ'മെന്നാണ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.