അത്രക്കിഷ്ടമാണോ? ഗൗരിക്കുട്ടിക്ക് മറുപടിയുമായി ടൊവീനോ; വിഡിയോ, Tovino Thomas, Gowri, Udan Panam, Manorama Online

അത്രക്കിഷ്ടമാണോ? ഗൗരിക്കുട്ടിക്ക് മറുപടിയുമായി ടൊവീനോ; വിഡിയോ

മഴവിൽ മനോരമയിലെ ഉടൻ പണം റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയ ഗൗരിക്കുട്ടിയുടെ വീ‍ഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു ഏറ്റവും ഇഷ്ടമുള്ള നടനാരാ? കല്ലുവിന്‍റെയും മാത്തുവിന്റെയും ചോദ്യത്തിന് ''ടൊവീനോ എന്നായിരുന്നു ഒട്ടും സംശയിക്കാതെ ഗൗരി എന്ന കൊച്ചുമിടുക്കി പറഞ്ഞ ഉത്തരം. ടൊവിനോയ്ക്ക് കൊടുക്കാൻ ഒരു തകർപ്പൻ മെസേജും ഗൗരിക്കുട്ടി പങ്കുവച്ചിരുന്നു ഈ വീഡിയോയിൽ. നിഷ്കളങ്കതയും കുട്ടിത്തവും സമം ചേർത്ത ഉത്തരങ്ങളും ഗൗരിക്കുട്ടിയുടെ 'ജീവാംശമായ്' പാട്ടും പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു.

ഗൗരിക്കുട്ടിയുടെ പാട്ട് കേട്ടാൽ ടൊവിനോ ഫ്ലൈറ്റും പിടിച്ച് നേരെ ഇങ്ങുപോരുമെന്നായി അവതാരകൻ. എന്നാൽ തന്റെ കുട്ടി ആരാധികയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ. മഴവിൽ മനോരമയിലൂടെ തന്നെയായിരുന്നു പ്രതികരണം. വിഡിയോയിലൂടെ തന്നെ അത്രയ്ക്കിഷ്ടമാണോയെന്നാണ് ടൊവിനോ ഗൗരിക്കുട്ടിയോട് ചോദിക്കുന്നത്. ഉടൻ പണത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞയാൾ എന്ന നേട്ടവും ഗൗരിക്കുട്ടിക്ക് സ്വന്തം.

ടൊവിനോ അങ്കിളിനെ കണ്ടാൽ എന്തു പറയുമെന്ന അവതാരകന്റെ ചോദ്യത്തിനും ഗൗരിക്ക് മറുപടിയുണ്ട്. ടൊവീനോ അങ്കിളിന്റെ ഫാനാണ് താനെന്നു പറയുമെന്നും പിന്നെ ഫോട്ടൊയെടുക്കും എന്നിട്ട് ഉമ്മ കൊടുക്കുമെന്നുമായിരുന്നു കുഞ്ഞു ഗൗരിയുടെ മറുപടി.

വിഡിയോ കാണാം