ഭീമൻ ഫ്ലാറ്റിന്റെ ഷെയ്ഡിലൂടെ നടന്ന് കുഞ്ഞ്; പേടിപ്പെടുത്തും വിഡിയോ,  Toddler, climbs out of fifth floor apartment, Viral Video, Kids club, Manorama Online

ഭീമൻ ഫ്ലാറ്റിന്റെ ഷെയ്ഡിലൂടെ നടന്ന് കുഞ്ഞ്; പേടിപ്പെടുത്തും വിഡിയോ

കുട്ടികൾ കുറുമ്പുകാട്ടി വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. ഒന്ന് കണ്ണ് തെറ്റിയാൽ എവിടെയെങ്കിലും വലിഞ്ഞു കയറി അവർ വരുത്തിവയക്കുന്ന അപകടങ്ങൾ ചില്ലറയല്ല. ഫ്ളാറ്റുകളിലെ ജനാലവഴി കുട്ടികൾ താഴെ വീണ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തമൊരു പേടിപ്പെടുത്തുന്ന കാഴ്ചയാണിത്. ഉയരമുള്ള ഫ്ളാറ്റുകളിലും മറ്റും താമസിക്കുമ്പോൾ കുട്ടികളെ വളരേയേറെ ശ്രദ്ധിക്കണ്ടേതുണ്ടെന്ന് ഈ വിഡിയോ നമ്മെ ഓർമ്മപ്പെടുത്തുന്നു.

കാണുന്നവരുടെ ചങ്കിടിപ്പേറ്റുകയാണ് ഇൗ വിഡിയോ. വലിയ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പുറം ചുവരിലെ നേരിയ ചരിവിലൂടെ നടന്നുപോകുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് ജനാലയിലൂടെ പുറത്തേക്ക് കടന്നത്. ഇതിന് പിന്നാലെ ചുവരിലെ ചെറിയ ഷെയ്ഡിലൂടെ കുട്ടി ഇറങ്ങി നടന്ന് ബാൽക്കണി വരെ പോവുകയും. ബാല്‍ക്കണിയില്‍ നിന്ന് തിരിച്ച് അതുവഴി തന്നെ വന്ന് ജനാലയിലേക്കും കയറുകയും ചെയ്തു

കുട്ടി താമസിക്കുന്ന ഫ്‌ളാറ്റിന്റെ എതിര്‍ദിശയിലുള്ള കോംപ്ലക്‌സില്‍ നിന്നാണ് ഇൗ ദൃശ്യങ്ങൾ പകർത്തിയത്. സ്പെയിനിൽ നിന്നുള്ള ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വിഡിയോ ചർച്ചയായി. കുട്ടിക്ക് അപകടം ഒന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

Summary : Toddler climbs out of fifth floor apartment

വിഡിയോ കാണാം