'ദിൽ ഹേ ഛോട്ടാ സാ' ; ഇതിനേക്കാൾ ക്യൂട്ടായി ഈ പാട്ട് പാടാനാകില്ല !, Three year old, veda sings, chhoti si aasha, father, viral post, Social media, Kidsclub, viral, Manorama Online

'ദിൽ ഹേ ഛോട്ടാ സാ' ; ഇതിനേക്കാൾ ക്യൂട്ടായി ഈ പാട്ട് പാടാനാകില്ല !

1992 ൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ റോജയിലെ സൂപ്പർ ഹിറ്റ് ഗാനമാണ് ചിന്ന ചിന്ന ആശൈ... എ ആർ റഹാമാൻ സംഗീതം നൽകി മിൻമിനി പാടി അനശ്വരമാക്കിയ ആ പാട്ട് എക്കാലത്തേയും മികച്ച പാട്ടുകളിലൊന്നാണ്. ആ സിനിമ ഹിന്ദിയിലടെുത്തപ്പോൾ വരികൾ 'ദിൽ ഹേ ഛോട്ടാ സാ' എന്നായി.

ഇപ്പോഴിതാ ഈ പാട്ട് പാടി ഒരു കൊച്ചു മിടുക്കി താരമാകുകയാണ്. വേദ അഗർവാള്‍ എന്ന മൂന്ന് വയസ്സുകാരിയാണ് 'ദിൽ ഹേ ഛോട്ടാ സാ' പാടി സോഷ്യൽ ലോകത്തെ കണ്ണിലുണ്ണിയായത്. വേദയുടെ അമ്മ മേഘ അഗർവാളാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായി.

അച്ഛൻ മാധവ് ബീന അഗർവാളിനൊപ്പം പാടാനാണ് വേദ എത്തിയത്. പക്ഷേ സ്റ്റേജിലെത്തിയതും കക്ഷിയ്ക്ക് ഒറ്റയ്ക്കു പാടണമെന്നായി. അതുകേട്ട അച്ഛൻ സദസിനോടും ഒാർക്കസ്ട്ര ടീമിനോടും മകളുടെ ആവശ്യം പറഞ്ഞു. സദസിൽ നിന്നും മുഴുവൻ സപ്പോർട്ടും കിട്ടിയതോടെ വേദ പാടാനൊരുങ്ങി. തൊട്ടു പുറകിൽ നിൽക്കുന്ന അച്ഛനെ പിന്നിലേയ്ക്ക് മാറ്റി നിർത്തുകയാണ് മകൾ. പിന്നെ മൈക്കും പിടിച്ച് പാട്ടു തുടങ്ങി, കുഞ്ഞു വേദയുടെ ക്യൂട്ട് പാട്ടിന് സദസിന്റെ ഫുള്‍ സപ്പോർട്ടും കിട്ടി.

അല്പം കഴിഞ്ഞ് മകളുടെ അനുവാദത്തോടെ അച്ഛനും കൂട്ടായെത്തി. പിന്നെ അവിടെ കണ്ടത് ഒരു തകർപ്പൻ പ്രകടനമായിരുന്നു. അച്ഛന്‍ പാടുന്നതിനൊപ്പം സ്റ്റേജിലാകെ ഓടി നടന്നായി കക്ഷിയുടെ പാട്ട്. കുഞ്ഞു വേദയുടെ തകർപ്പൻ പെർഫോമൻസിന് നിറയെ അഭിന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതിനേക്കാൾ ക്യൂട്ടായി ഈ പാട്ട് ആർക്കും പാടാനാകില്ലെന്നാണ് കമന്റുകൾ.

Summary : Three year old Veda sings chhoti si aasha with her father

വിഡിയോ കാണാം