‘ഹലോ

‘ഹലോ ഡാഡിയാണ് സംസാരിക്കുന്നത്’; എക്സിനെ കൊഞ്ചിച്ച് മസ്ക്–വിഡിയോ

പ്രമുഖ അമേരിക്കൻ വ്യവസായി ഇലോൺ മസ്കും പങ്കാളി കനേഡിയൻ ഗായിക ഗ്രിമ്സും തങ്ങളുടെ കുഞ്ഞിനു നൽകിയ പേര് വളരെ ശ്രദ്ധേയമായിരുന്നു. ലിംഗസമത്വം പ്രാവർത്തികമാക്കി കുട്ടികളെ വളർത്തുമെന്നു പ്രഖ്യാപിച്ച ഇവർ കുഞ്ഞിന് നൽകിയ പേര് X Æ A-12 (ക്സാഷ് എ ട്വൽവ്) എന്നാണ്. ലിംഗവിവേചനത്തെ ശക്തമായി എതിർക്കുന്ന മസ്ക്, കുട്ടിയെയും അങ്ങനെ വളർത്തുമെന്നും പ്രായപൂർത്തിയാവുമ്പോൾ ഏതുരീതിയിൽ ജീവിക്കണമെന്നു കുട്ടി തീരുമാനിക്കട്ടെ എന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ഒരു ക്യൂട്ട് വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. മസ്ക് ക്സാഷ് എ ട്വൽവിനെ മടിയിൽ വച്ച് കുഞ്ഞിനോട് സംസാരിക്കുകയാണ് വിഡിയോയിൽ. ‘ഈ ശബ്ദം പരിചയമുണ്ടോ? എന്നെ അറിയുമോ? നിന്റെ അച്ഛനാണ് സംസാരിക്കുന്നത്’ എന്നൊക്കെ കുഞ്ഞിനോട് പറയുകയാണ് മസ്ക്. വിടർന്നകണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയാണ് കുഞ്ഞ്. കുഞ്ഞ് മസ്കിന്റെ വിരലില്‍ പതിയെ പിടുത്തമിട്ടതോടെ മസ്ക് വീണ്ടും ‘ഹലോ ബേബി ഹലോ ബേബി എക്സ് ’ എന്ന വിളിക്കുകയാണ് അച്ഛൻ.

മസ്ക്കിന്റേയും കുഞ്ഞ് എക്സിന്റേയും ഈ ക്യൂട്ട് വിഡിയോ വളരെ പെട്ടെന്നുതന്നെ വൈറലായി. മെയ് നാലിനാണ് ഇ കുഞ്ഞ് ജനിച്ചത്. അവരുടെ ആദ്യത്തെ കുട്ടിയെ സ്വാഗതം ചെയ്തത് തന്നെ എക്സ് Æ എ -12 എന്ന് പേരിട്ടായിരുന്നു. ഈ പേര് ഓൺലൈൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ, ആ പേര് കാലിഫോർണിയൻ നിയമങ്ങൾ കാരണം X Æ A-Xii ലേക്ക് മാറ്റേണ്ടി വന്നിരുന്നു.