ഇനി അവധിക്കാലം ടെൻഷൻ ഫ്രീ;  ശ്രദ്ധിക്കാം ഈ കാര്യങ്ങൾ, Vacation, Safety tips, Viral post, Manorama Online

ഇനി അവധിക്കാലം ടെൻഷൻ ഫ്രീ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കുട്ടികളെ ഓർത്തു രക്ഷിതാക്കൾ ഏറ്റവും കൂടുതൽ തീ തിന്നുന്ന കാലം അവധിക്കാലമാണ്. അധ്യയന ദിനങ്ങളിൽ രാവിലെ സ്കൂളിൽ പോകുന്ന കുട്ടി വൈകിട്ടു വരെ സുരക്ഷിതമായിരിക്കുമെന്നു രക്ഷിതാക്കൾക്ക് ആശ്വസിക്കാം. എന്നാൽ അവധിക്കാലത്തു കുട്ടികളെ എന്തു ചെയ്യുമെന്നു പല രക്ഷിതാക്കൾക്കും അറിയില്ല. അച്ഛനുമമ്മയും കുട്ടികളും അടങ്ങുന്ന ചെറു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി. മാതാപിതാക്കൾ ജോലിക്കു പോയാൽ കുട്ടികൾ വീട്ടിൽ ഒറ്റയ്ക്കായി പോകുന്ന അവസ്ഥയാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ കുട്ടികളെ എത്രമാത്രം സുരക്ഷിതമായി ഒറ്റയ്ക്കു നിർത്താം എന്നു മാതാപിതാക്കൾക്ക് ആധിയാണ്.

ഇക്കാര്യങ്ങൾശ്രദ്ധിക്കാം

∙ കുട്ടികളെ കഴിവതും ഒറ്റയ്ക്ക് ആക്കാതിരിക്കാൻ ശ്രദ്ധിക്കുക

∙ അപരിചിതരുമായുള്ള ചങ്ങാത്തത്തിലേക്കു കുട്ടികൾ ചെന്നു പെടാതെ ശ്രദ്ധിക്കുക

∙ കുട്ടികളുടെ കൂട്ടുകാർ ആര്, അവർ എവിടെയൊക്കെ പോകുന്നു എന്നു ശ്രദ്ധിക്കുക

∙ ഒരു നിശ്ചിത സമയത്തിൽ കൂടുതൽ കുട്ടി പുറത്തു പോവുകയാണെങ്കിൽ ശ്രദ്ധിക്കുക. എവിടെ പോയെന്നു കുട്ടിയോടു ചോദിക്കുക

∙ മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയുടെ ദുരുപയോഗത്തിലേക്കു കുട്ടികൾ നീങ്ങാതെ ശ്രദ്ധിക്കുക

∙ കുട്ടിയെ അറിയുക. അവരുടെ ഓരോ മാറ്റവും നിരീക്ഷിക്കുക, എന്നാൽ ഇതു നാം കുട്ടിയെ എപ്പോഴും സംശയിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കാതെ വേണം ചെയ്യാൻ.

∙ ജലാശയങ്ങൾ മറ്റ് അപകടമുണ്ടാകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കു കുട്ടികൾ പോകാതെ ശ്രദ്ധിക്കുക.