‘തുറക്കാനാ പറഞ്ഞേ, എനിക്ക് വീട്ടില്‍ പോണം..ടീച്ചറിനെ വിറപ്പിച്ച കുറുമ്പി: വിഡിയോ, Play school, Teacher, Social media, Viral video
 Manorama Online

‘തുറക്കാനാ പറഞ്ഞേ, എനിക്ക് വീട്ടില്‍ പോണം..ടീച്ചറിനെ വിറപ്പിച്ച കുറുമ്പി: വിഡിയോ

ചില കുഞ്ഞുമക്കള്‍ സ്ക്കൂളിലേയ്ക്ക് പോകാൻ റെഡിയാകുമ്പോഴേ വല്യവായിൽ കരച്ചിൽ തുടങ്ങും. പോകാതിരിക്കാൻ പതിനെട്ടടവും പ്രയോഗിക്കും ചിലർ. അതൊക്കെ പരാജയപ്പെടുത്തി മാതാപിതാക്കൾ അവരെ സ്കൂളിലെത്തിച്ചാലോ, പിന്നെ അവസാന ആയുധമായ കരച്ചിൽ തന്നെ പുറത്തെടുക്കും. അങ്ങനെ സ്കൂളിലെത്തിയ ഒരു മോളുടെ തകർപ്പൻ വിഡിയോയാണിത്..

‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറ​ഞ്ഞേ...’ ചിരിപ്പിച്ച് മുന്നേറുകയാണ് സമൂഹമാധ്യമങ്ങളില്‍ ഇൗ വിഡിയോ.

പ്ലേ സ്കൂളിലെ പൂട്ടിയിട്ട ഗേറ്റിന് അകത്ത് നിന്നാണ് ഇൗ ശബ്ദം. ഗേറ്റിന്റെ വിടവിലൂടെ നോക്കിയാല്‍ സമരനായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്. ഇൗ കാന്താരി മോള്‍ക്കും. വിഡിയോ കാണാം.

Summary - Play school, Teacher, Social media, Viral video