സെയ്ഫിന്റെ

സെയ്ഫിന്റെ അഭിമുഖത്തിൽ 'നുഴഞ്ഞുകയറി' തൈമൂർ ; ക്യൂട്ട് വിഡിയോ

സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി ഒരു കൊച്ചു താരമാണ്. . രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റി തൈമൂറാണ്. തൈമൂർ എവിടെ പോയാലും ഫോട്ടോഗ്രാഫർമാരും പിന്നാലെ കാണും.

ഇപ്പോഴിതാ അച്ഛൻ സെയ്ഫിന്റെ ഒരു അഭിമുഖത്തിൽ നുഴഞ്ഞുകയറിയിരിക്കുകയാണ് തൈമൂർ. സിനിമകൾ തിരഞ്ഞടെുക്കുന്നതിനെ കുറിച്ച് സെയ്ഫ് അഭിമുഖത്തിൽ വാചാലനായിക്കൊണ്ടിരിക്കുമ്പോഴാണി തൈമൂറിന്റെ രംഗപ്രവേശം. പതിയെ അച്ഛനെ ചുറ്റിപ്പറ്റി നിൽക്കുകയാണ് കക്ഷി. ഒരു ഉമ്മയൊക്കെ കൊടുത്ത് മകനെ പറഞ്ഞുവിടാൻ നോക്കിയെങ്കിലും കക്ഷി അവിടെത്തന്നെ നിൽപ്പാണ്.

തൈമൂറിനെ കണ്ട അവേശത്തിൽ അവതാരക തൈമൂർ സുന്ദരനാണ് എന്ന് പറഞ്ഞപ്പോൾ തൈമൂർ 'അല്ല' എന്ന് നിഷ്കളങ്കതയോടെ പറയുകയാണ് . തൈമൂർ ഹാൻ‍‍ഡ്സം ആണെന്നാണ് അവതാരക പറഞ്ഞതെന്ന് സെയ്ഫ് പറയുമ്പോൾ നന്ദി പറയുന്നുമുണ്ട്.

ഇതിനു സെയ്ഫിന്റെ അഭിമുഖത്തിൽ അപ്രതീക്ഷിതമായി തൈമൂർ എത്തിയിട്ടുണ്ട്. തൈമൂറിന്റെ ഈ ക്യൂട്ട്് വിഡിയോ ആരാധകർ ഏറ്റടെുത്തു