നിങ്ങൾക്ക് പൊയ്ക്കൂടേ? അവനെ വെറുതെ വിടൂ;  സെയ്ഫ്, Aayush sharma, post, Arpita Khan, Ayat photo, Viral Post, Manorama Online

നിങ്ങൾക്ക് പൊയ്ക്കൂടേ? അവനെ വെറുതെ വിടൂ; സെയ്ഫ്

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂറിനെ ചുറ്റിപ്പറ്റി ഒരു കൂട്ടം പാപ്പരാസികള്‍ എപ്പോഴുമുണ്ട്. തൈമൂറിന്റെ പിന്നാലെയുള്ള പാപ്പരാസികളുെട കറക്കം സെയ്ഫിനും കരീനയ്ക്കും ഇഷ്ടമല്ലെന്ന് അവർ പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പാപ്പരാസികൾക്കെതിരെ കർക്കശ സ്വരത്തിൽ പറഞ്ഞിരുക്കുകയാണ് സെയ്ഫ്. അവരാണ് തൈമൂറിന് അനാവശ്യമായി പ്രാധാന്യം നൽകുന്നത്. തന്റെ വീടിനടുത്ത് തന്നെ തമ്പടിച്ചിരിക്കുകയാണവർ. വീടിന്റെ പരിസരത്തു നിന്നും ഈ പാപ്പരാസികൾ മാറിയിരുന്നങ്കിൽ നന്നായിരുന്നു എന്നും സെയ്ഫ് പറയുന്നു. പുതിയ സിനിമയായ തൻഹാജിയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെയ്ഫ്.

ഭാഗ്യവശാൽ പാപ്പരാസികളുടെ ഈ ഇടപെടൽ തൈമൂറിനെ ഇതുവരെ ദോഷകരമായി ബാധിച്ചിട്ടില്ല. ഒരു സാധാരണ കുഞ്ഞായി അവൻ വളരുന്നത് കാണാനാണ് തനിക്കിഷ്ടം. ഇങ്ങനെ ഫോട്ടോ എടുക്കുന്നതൊന്നും മകന് അത്ര ഇഷ്ടമല്ലെന്നും സെയ്ഫ് പറയുന്നു

കഴിഞ്ഞ ദിവസം സെയ്ഫിന്റെ അമ്മ ഷർമിള ടാഗോറും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. തൈമൂറിനു പിന്നാലെയുള്ള പാപ്പരാസികളുടെ കറക്കത്തിൽ അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരാളെ വളർത്താനും തളർത്താനും ഇവർക്കാകും. ഏഴോ എട്ടോ വയസാകുമ്പോൾ നെഗറ്റീവായി വാർത്തകൾ വന്നാൽ തൈമൂറിനെ അത് മാനസികമായി തളർത്തുക തന്നെ ചെയ്യുമെന്ന് അവർ പറയുന്നു.

കരീനയുടെ അച്ഛൻ രൺധീർ കപൂർ ഒരിക്കൽ പറ‍ഞ്ഞത് രസകരമാണ്, 'എല്ലാ ദിവസവും രാവിലത്തെ പത്രത്തിൽ എന്റെ കൊച്ചുമകന്റെ ചിത്രമുണ്ടാകും, അവന്റെ ആയയെപ്പോലും ഇപ്പോൾ എല്ലാവർക്കും അറിയാം.' കരീന പറയുന്നത് ഒരു സാധാരണ കുട്ടിയായി തൈമൂറിനെ വളർത്താനാണിഷ്ടമെന്നാണ്. സ്റ്റാർ കിഡ് ആയി വളരാതെ അവനിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും അവർ പറയുന്നു.