തൈമൂർ കേരളത്തിലും മെഗാഹിറ്റ്; രൂപസാദൃശ്യമുളള പാവ വൈറൽ

ജനിച്ച അന്ന് മുതല്‍ താരമാണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. തൈമൂറിനെ കുറിച്ചും എഴുതിയും പറഞ്ഞും ആർക്കും മതിവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റി തൈമൂറാണ്. എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസിയെ കണ്ട് തുടങ്ങിയ കാലത്ത് ഒന്നമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു തൈമൂര്‍. കഴിഞ്ഞ ദിവസം തൈമൂറfനെ പിന്നാലെ ഫോട്ടോയെടുക്കാനായി കൂടെകൂടിയ ഫോട്ടോഗ്രാഫർമാരെ തിരുത്തി കൊച്ചു തൈമൂർ വീണ്ടും താരമായി.

കേരളത്തിലും തൈമൂർ താരമാകുകയാണ്. തൈമൂറിന് കേരളത്തിൽ നിരവധി ആരാധകരുണ്ടെന്ന് തെളിയിക്കുന്നതായി നിർമ്മാതാവായ അശ്വിനി യാർദ്ദി പങ്കുവെച്ച ചിത്രം. കുർത്തയും പൈജാമയും അതിനു മുകളിൽ നെഹ്റു ജാക്കറ്റുമാണ് തൈമൂർ പാവയെ കേരളത്തിലെ ഒരു കടയിൽ നിന്നാണ് അശ്വിൻ യാർദി കണ്ടെടുത്തത്. കേരളത്തിലെ ഒരു പാവക്കടയിൽ നിന്ന് എന്ന കുറിപ്പിലാണ് യാർദി തൈമൂറിന്റെ അതേ രൂപസാദൃശ്യമുള്ള ഒരു പാവയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ചുരുണ്ട, ഇടതൂർന്ന ബ്രൗൺ നിറത്തിലുള്ള മുടിയും മുഖഭാവവുമൊക്കെയായി തൈമൂറുമായി പാവയ്ക്കുള്ള സാമ്യം കൗതുകമുണർത്തും. തൈമൂറിന്റെ പ്രശസ്തി ആളുകൾക്ക് സഹായകരമായി മാറുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നാണ് തൈമൂർ പാവയുടെ ചിത്രം കണ്ണിൽപ്പെട്ട സെയ്ഫ് അലി ഖാൻ പ്രതികരിച്ചത്.