ടിമ്മിന് പിറന്നാൾ; ആശംസകളുമായി ചേച്ചി സാറ അലി ഖാൻ !  ,  Taimur Ali Khan, birthday, Sara's Social post, Viral Social Post, Kidsclub, Manorama Online

ടിമ്മിന് പിറന്നാൾ; ആശംസകളുമായി ചേച്ചി സാറ അലി ഖാൻ !

താരദമ്പതികളായ സെയ്ഫ് അലിഖാന്റേയും കരീന കപൂർറിന്റേയും പൊന്നോമയ്ക്ക് പിറന്നാൾ ആശംസകളുമായി ചേച്ചി സാറ അലി ഖാൻ. ,‘ടിം’ എന്ന തൈമൂര്‍ അലി ഖാന്റെ പിറന്നാൾ താരകുടുംബം ആഘോഷമാക്കിയിരുന്നു. ഇന്നലെ മുംബൈയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിൽ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തു

Happiest birthday little Tim Tim 🤗🎂🧁💓🌈🧿💋💥👼 #munchkin #cutiepie #birthdayboy എന്ന അടിക്കുറിപ്പോടെ സാറ പങ്കുവച്ച ചിത്രങ്ങൾക്കു താഴ നിരവധി ആശംസകളാണ് തൈമൂറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്മസ് തീമിലുള്ള ബെർകത്ത് ഡേ കേക്കിന്റെ ചിത്രം പങ്കു വച്ച് കരീനയുടെ ചേച്ചി കരീഷ്മയും ടിമ്മിന് ആശംസകവുമായി എത്തിയിരുന്നു.

തൈമൂറിന്റെ മൂന്നാം പിറന്നാളാണ് ഡിസംബര്‍ 20, 2016 നാണ് തൈമൂര്‍ ജനിച്ചത്. പ്രശസ്തരും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് തൈമൂറിന് പിറന്നാള്‍ ആശംസകള്‍ നേർന്നത്. തൈമൂറിന്റെ മൂത്ത സഹോദരിയായ സാറാ അലി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ആശംസ ഇതിനകം വൈറലാണ്. സാറ, സഹോദരന്‍ ഇബ്രാഹിം എന്നിവര്‍ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങളും സാറ പോസ്റ്റ് ചെയ്തു. സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് സാറയും ഇബ്രാഹിമും.