അലീസയെ വാരിപ്പുണർന്ന് സുസ്മിത;  അതിമനോഹരമെന്ന് ആരാധകർ, Susmitha Sen, Daughters,Viral post, Social Media, Manorama Online

അലീസയെ വാരിപ്പുണർന്ന് സുസ്മിത; അതിമനോഹരമെന്ന് ആരാധകർ

ബോളിവുഡിലെ സൂപ്പർ മദർ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്.

മക്കൾക്കൊപ്പമുള്ള ഒരോ നിമിഷവും സുസ്മിത ആഘോഷമാക്കാറുണ്ട്. അവർക്കൊപ്പമുള്ള വിഡിയോകളും അവരുടെ വിശേഷങ്ങളുമൊക്കെ അഭിമാനപൂർവമാണ് ഇവർ പങ്കുവയ്ക്കാറ്. സുസ്മിതയുടെ മക്കൾക്കൊപ്പമുള്ള ഒരോ പോസ്റ്റിലും അവരോടുള്ള കരുതലും സ്നേഹവും തെളിഞ്ഞു കാണാം. സുസ്മിതയുടെ സഹോദരൻ രാജീവിന്റെ വിവാഹം കഴിഞ്ഞത് ജൂൺ പതിനാറിനായിരുന്നു. അതിനോടനുബന്ധിച്ച് ധാരാളം ചിത്രങ്ങളും വിഡിയോകളും സുസ്മിത പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഏറ്റവും മനോഹരമായ ഒന്നായിരുന്നു മക്കൾക്കൊപ്പമുള്ള ഈ വിഡിയോ.

ബീച്ചിനരികിലെ മനോഹരമായൊരുക്കിയ റിസോർട്ടിൽ സുസ്മിതയും റെനീയും അലീസയും ചുവടുവയ്ക്കുന്ന ഈ വിഡിയോയ്ക്ക് നിരവധി ആരാധകരാണ്. മഞ്ഞ ‍ഡ്രസിൽ പതിവുപോലെ സുന്ദരിയായി നിന്ന അമ്മയ്ക്കരികിലേയ്ക്ക് കുസൃതിയുമായെത്തുകയാണ് അലീസ. അമ്മയ്ക്കുനേരെ പൂക്കളെറിഞ്ഞ് കുറുമ്പുകാട്ടിയ മകളെ വാരിപ്പുണരുകയാണ് സുസ്മിത. പിറകെ മൂത്ത മകൾ റെനീയുമെത്തി. അമ്മയും മക്കളുമൊന്നിച്ചുള്ള ഈ വിഡിയോ അതിമനോഹരമാണെന്നാണ് ആരാധകർ പറയുന്നത്. മുന്‍പ് നവരാത്രി ആഘോഷങ്ങൾക്കിടിയില്‍ മക്കളുമൊത്തുള്ള ഒരു നൃത്തത്തിന്റെ വിഡിയോയും വൈറലായിരുന്നു. സുസ്മിത തന്റെ പെൺമക്കൾക്കൊപ്പം പരമ്പരാഗത നൃത്തം വയ്ക്കുന്ന വിഡിയോ ആയിരുന്നു അത്.

View this post on Instagram

#lifeisbeautiful ❤️😍💃🏻 My deepest gratitude to all these wonderful people who went out of their way to make my Brother’s wedding so sooooo special & memorable!!!🙏🤗😍❤️ VENUE: The entire team @texgoaresort There truly is no better ‘heart in hospitality’ than Taj👏😊 special mention for Mr. Vincent Ramos, GM Taj exotica Goa, your graciousness I will forever cherish!!!🙏😊🤗 Thank you @indira.dlima for being such a blessing ❤️😊 WEDDING PLANNER: I love you Louise @reynoldweddings ❤️🤗 Thank you for bringing such warmth & love into this wedding. You & your team are exceptional people, keep rocking👍😍 My kisses to Pallavi 😁🤗 PHOTOGRAPHY: What an amazing job Amol @amolkamatphotography ❤️🤗👏 Thank you & your super efficient team for capturing moments we will cherish a lifetime!!🤗💃🏻 CHOREOGRAPHER: you sisters are so gifted!!😊❤️Thank you @riddhi.vora @nidhivora2410 for scripting a super fun sangeet function!!💃🏻🎵 Thank you Vidhiika #EntertainmentDesignCompany 👏😊❤️ All my love & best wishes always!!! Stay blessed!!😍💋 #gratitude #love #happiness #duggadugga 🙏

A post shared by Sushmita Sen (@sushmitasen47) on