കുറുമ്പുകാട്ടി ആരാധകരെ കയ്യിലെടുത്ത് സുസ്മിതയും മകളും; വി‍‍ഡിയോ, Sushmita sen, Daughter, Alisah Social Media, Mother, Manorama Online

കുറുമ്പുകാട്ടി ആരാധകരെ കയ്യിലെടുത്ത് സുസ്മിതയും മകളും; വി‍‍ഡിയോ

സുസ്മിത ഒരു സൂപ്പർ അമ്മയാണെന്ന കാര്യത്തിൽ മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. സൂപ്പർ സ്ട്രോങ് അമ്മയും മികച്ച അഭിനേത്രിയുമെന്ന നിലയിൽ സുസ്മിത പേരെടുത്തു കഴിഞ്ഞു. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. നല്ല തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്.

തന്റെ പ്രിയപ്പെട്ട മക്കളുമൊത്തുള്ള സുന്ദരനിമിഷങ്ങൾ സുസ്മിത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സുസ്മിതയും ഇളയ മകൾ അലീസയുമൊത്തുള്ള ഒരു കുറുമ്പ് വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്ലേ റൂമിൽ അലീസയ്ക്കൊപ്പം കളിക്കുകയാണ് സുസ്മത. കൊച്ചുകുട്ടിയെപ്പോലെ മകളുമൊന്നിച്ചുള്ള ആ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണവർ. പന്തുകൾക്കിടയിലേയ്ക്ക് അമ്മയും മകളും വീഴുകയാണ്. അലീസ എങ്ങനെയൊക്കെയോ പന്തുകൾക്കിടയിൽ നിന്നും എഴുന്നേറ്റെങ്കിലും സുസ്മിത കുറുമ്പുകാട്ടി അവിടെത്തന്നെ കിടക്കുകയാണ്. മൂത്തമകൾ റെനിയും അലീസയും കൂടെ അമ്മയെ വലിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

തന്റെ പ്രിയപ്പെട്ട മക്കളുമൊത്തുള്ള സുന്ദരനിമിഷങ്ങൾ സുസ്മിത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അവർക്കൊപ്പമുള്ള വിഡിയോകളും അവരുടെ വിശേഷങ്ങളുമൊക്കെ അഭിമാനപൂർവമാണ് ഇവർ പോസ്റ്റ് ചെയ്യാറ്. സുസ്മിതയുടെ മക്കൾക്കൊപ്പമുള്ള ഒരോ പോസ്റ്റിലും അവരോടുള്ള കരുതലും സ്നേഹവും തെളിഞ്ഞു കാണാം.

വിഡിയോ കാണാം: