അല്ലിമോൾ അവധിയിൽ, കൂടെയുണ്ട് ഡാഡയും മമ്മയും പെപ്പെയും, Supriya Prithviraj, Prithviraj, Alamkritha, Viral post, Social Media, Manorama Online

അല്ലിമോൾ അവധിയിൽ, കൂടെയുണ്ട് ഡാഡയും മമ്മയും പെപ്പെയും

മകൾ അലംകൃതയുടെ ചിത്രങ്ങൾ അങ്ങനെയൊന്നും പൃഥ്വിരാജും ഭാര്യ സുപ്രിയയും പങ്കുവയ്ക്കാറില്ല. എങ്ങാനും പോസ്റ്റ് ചെയ്താലും മുഖം കാണിക്കാത്ത ചിത്രങ്ങളാകും അവ. എങ്കിലും മകളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഇരുവരും മടിക്കാറില്ല. ആദ്യത്തെ പിറന്നാളിനാണ് അല്ലിയുടെ മുഖം കാണിക്കുന്ന ചിത്രം പുറത്തു വന്നത്. മകൾ ആദ്യമായി സ്കൂളിൽ പോയതും ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽ എത്തിയതും അങ്ങനെ കുഞ്ഞ് അല്ലിയുടെ മിക്ക വിശേഷങ്ങളും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ സകുടുംബം അവധി ആഘോഷിക്കാൻ പോകുന്നുവെന്ന് ഒരു മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ പറയുന്നു. അല്ലിമോളുടെ പെപ്പ പിഗ് ബാഗും പാവക്കുട്ടിയും വാട്ടർ ബോട്ടിലുമൊക്കെയുള്ള ഒരു ചിത്രമാണിത്. അല്ലിമോൾക്കൊപ്പം ഡാഡയും മ്മമയും പെപ്പയുമാണ് അവധി ആഘോഷിക്കാനൊരുങ്ങുന്നത്. മൂന്നുപേരുടേയും ഷൂ ധരിച്ച ഒരു ചിത്രം Family എന്ന കുറിപ്പോടെ പൃഥ്വിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞിടെ വീടിനു പുറത്ത് മഴയിലേക്കു കൈകൾ നീട്ടി നിൽക്കുന്ന അല്ലിമോളുടെ ചിത്രം സുപ്രിയ പങ്കുവച്ചിരിന്നു. പതിവുപോലെ അല്ലിയുടെ മുഖം കാണാനാകുന്നില്ല. പുറംതിരിഞ്ഞു നിൽക്കുന്ന അല്ലിയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരുന്നത്.

ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചത്. "നിങ്ങൾ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള്‍ അല്ലേ ആ കൊച്ചിന്റെ മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ' എന്നായിരുന്നു ഒരു ആരാധികയുെട കമന്റ്.

View this post on Instagram

Family. ❤️

A post shared by Prithviraj Sukumaran (@therealprithvi) on