'കുട്ടി' അലംകൃതയുടെ സൂപ്പർക്യൂട്ട് ചിത്രവുമായി സുപ്രിയ!, Sunny Leone, Daniel Weber, shopping, Nisha, birthday, Social Post, Manorama Online

'കുട്ടി' അലംകൃതയുടെ സൂപ്പർക്യൂട്ട് ചിത്രവുമായി സുപ്രിയ!

കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. അതിനാൽ തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്. മലയാളികളുടെ പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അല്ലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. മകളുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. എങ്കിലും അവ വലിയ തോതിൽ ആഘോഷിക്കപ്പെടാറുമുണ്ട്.

ഇപ്പോഴിതാ അല്ലിമോളുടെ ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൃഥ്വിയുടെ കൈകളിൽ ക്യൂട്ട് ചിരിയോടെ ഇരിക്കുന്ന കുഞ്ഞ് അലംകൃതയുടെ ഒരു പഴയ ചിത്രമാണിത്. Throwback to the time when our tiny tot was just that; a tiny tot! 😍 എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഈ കുടുംബ ചിത്രം പങ്കുവച്ചത്.

അല്ലിക്കുട്ടിയുടെ അഞ്ചാം പിറന്നാളിന് മനോഹരമായ ഒരു ചിത്രം പൃഥ്വിരാജ് പോസ്റ്റ് െചയ്തിരുന്നു. 2014 ലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും മകൾ ജനിക്കുന്നത്.