പാട്ടിൽ ലയിച്ച് ‘മമ്മാസ് ബേബി’: അല്ലിയുടെ വിഡിയോ പങ്കുവച്ച് സുപ്രിയ , Little brother, And sister, Homework, Viral Video, Manorama Online

പാട്ടിൽ ലയിച്ച് ‘മമ്മാസ് ബേബി’: അല്ലിയുടെ വിഡിയോ പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജിനെ എത്ര ഇഷ്ടമാണോ അത്ര തന്നെ മകൾ അല്ലി എന്ന അലംകൃതയേയും മലയാളികൾക്ക് ഇഷ്മാണ്. അല്ലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. മകളുടെ ചിത്രവും വിശേഷങ്ങളും ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, അല്ലി പിയാനോ വായിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുപ്രിയയാണ് മകൾ പിയാനോ വായിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

‘മമ്മാസ് ബേബി’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വിഡിയോ പങ്കുവച്ചത്. അല്ലിക്കുട്ടിയുടെ പാട്ട് വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. വളരെ ആസ്വദിച്ചാണ് അല്ലിയുടെ പിയാനോ വായന. ഒപ്പം പാട്ടും പാടുന്നുമുണ്ട്. വളർന്നു വരുന്ന സംഗീതജ്ഞ എന്നും അമ്മയുടെ അല്ലി എന്നും സുപ്രിയ ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.