ഹും.. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ ലുട്ടാപ്പി!. Save Luttapi, Trolls, Social Media, Manorama Online

ഇരട്ടക്കുട്ടികളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ

ജീവിതത്തിൽ എടുത്ത വ്യത്യസ്ത നിലപാടുകൾ കൊണ്ടും കൂടിയാണ് സണ്ണി ലിയോൺ ആരാധകർക്ക് പ്രിയങ്കരിയാവുന്നത്. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

നിഷയെക്കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആൺകുട്ടികളും സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെയാണ് കുഞ്ഞോമനകൾക്ക് സണ്ണി പേരിട്ടിരിക്കുന്നത്.

ഈ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ താരം പുറത്തുവിട്ടത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ എല്ലാവരുടെയും ഇഷ്ടം നേടുകയാണ്. കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാളാഘോഷത്തിന്റെ വിഡിയോയാണ് താരം പങ്കുവെച്ചത്. വലിയൊരു കുടുംബമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.