'ദൈവം തന്ന മാലാഖക്കുട്ടി' മകളുടെ പിറന്നാൾ ചിത്രം പങ്കുവച്ച് സണ്ണി ലിയോൺ, Sunny Leone, Daniel Weber, shopping, Nisha, birthday, Social Post, Manorama Online

'ദൈവം തന്ന മാലാഖക്കുട്ടി' മകളുടെ പിറന്നാൾ ചിത്രം പങ്കുവച്ച് സണ്ണി ലിയോൺ

മകളുടെ നാലാം പിറന്നാൾ കെങ്കേമമായി ആഘോഷിച്ച് സണ്ണി ലിയോണും കുടുംബവും. ഒരു കൈയിൽ നിഷയും മറുകൈയിൽ ഇരട്ടകളിൽ ഒരു മകനേയും എടുത്തു കൊണ്ട് സണ്ണിയും മറ്റേ മകനെ എടുത്തു കൊണ്ട് ഡാനിയേലും നിൽക്കുന്ന മനോഹരമായ ചിത്രം സണ്ണി പങ്കുവച്ചു. നിഷ തങ്ങളുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും ദൈവം തന്ന മാലാഖയാണെന്നും സണ്ണി കുറിച്ചു. നിഷക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മകളുടെ പിറന്നാളിന് സമ്മാനങ്ങൾ വാങ്ങുന്ന സണ്ണിയുടേയും ഡാനിയേലിന്റേയും ചിത്രങ്ങൾ വെറലായിരുന്നു. നിഷ ഇവർക്കൊപ്പമെത്തിയതിന് ശേഷമുള്ള രാണ്ടാമത്തെ പിറന്നാളാണിത്. നിഷയുടെ മൂന്നാം പിറന്നാൾ ഇവർ ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു.

നിഷയെക്കൂടാതെ അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്ന രണ്ട് ഇരട്ടക്കുട്ടികൾ കൂടെ സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്.

2017 ൽ ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് നിഷയെ ദത്തെടുക്കുക എന്ന തീരുമാനം ഇവർ എടുക്കുന്നത്. അന്ന് നിഷയ്ക്ക് വെറും 21 മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. നിരവധി തടസങ്ങൾ അതിജീവിച്ചാണ് ഇവർ ഈ കുഞ്ഞിനെ സ്വന്തമാക്കിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. വലിയൊരു കുടുംബമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.