മകള്‍ക്ക് കൈ നിറയെ പിറന്നാൾ സമ്മാനങ്ങളുമായി സണ്ണി ലിയോൺ, Sunny Leone, Daniel Weber, shopping, Nisha, birthday, Social Post, Manorama Online

മകള്‍ക്ക് കൈ നിറയെ പിറന്നാൾ സമ്മാനങ്ങളുമായി സണ്ണി ലിയോൺ

മകളുടെ പിറന്നാളിന് സമ്മാനങ്ങൾ വാങ്ങുന്ന തിരക്കിലാണ് സണ്ണിയും ഡാനിയേലും. കൈ നിറയെ സമ്മാനങ്ങളുമായി നിൽക്കുന്ന ഇവരുടെ ചിത്രങ്ങൾ സണ്ണിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. Nisha’s birthday tomorrow! Have stopped at 3 @hamleys_india in 3cities! So many presents! #missionmommy എന്ന കുറുപ്പോടെയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കളിപ്പാട്ടവുമായി നിൽക്കുന്ന സണ്ണിയുടെ മറ്റൊരു ചിത്രത്തിന്റെ രസകരമായ അടിക്കുറുപ്പിങ്ങനെയാണ് 'വെറും കൈയ്യോടെ വീട്ടിൽ ചെല്ലാനാകില്ല' .

മൂന്ന് നഗരങ്ങഴിൽ നിന്നാണ് മകൾക്കുള്ള സമ്മാനങ്ങൾ ഇവർ വാങ്ങിയത്. നിഷ ഇവർക്കൊപ്പമെത്തിയതിന് ശേഷമുള്ള രാണ്ടാമത്തെ പിറന്നാളാണിത്. മകളെ സന്തോഷിപ്പിക്കാനായി നിറയെ സമ്മാനങ്ങളാണ് ഇവർ വാങ്ങിക്കൂട്ടിയിരിക്കുന്നത്. നിഷയുടെ മൂന്നാം പിറന്നാൾ ഇവർ ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു.

നിഷയെക്കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആൺകുട്ടികളും സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെയാണ് കുഞ്ഞോമനകൾക്ക് സണ്ണി പേരിട്ടിരിക്കുന്നത്.

ജീവിതത്തിൽ എടുത്ത വ്യത്യസ്തമായ നിലപാടുകൾ കൊണ്ടും കൂടിയാണ് സണ്ണി ലിയോൺ ആരാധകർക്ക് പ്രിയങ്കരിയാവുന്നത്. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.