സൂപ്പർ ക്യാറ്റ് വാക്കുമായി ശ്രീശാന്തിന്റെ മകൾ, വിഡിയോ വൈറൽ

ശ്രീശാന്തിന് രണ്ട് കുട്ടികളാണ്, സാൻവിക എന്ന സുന്ദരിക്കുട്ടിയും സൂര്യശ്രീ എന്ന ക്യൂട്ട് മോനും. മകൾ ജനിച്ചപ്പോൾ തൊട്ട് കുഞ്ഞുങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ശ്രീശാന്ത് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും മക്കളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മടിക്കാറില്ല. ഇത്തവണ മകളുടെ സൂപ്പർ ക്യാറ്റ് വാക്കുമായാണ് ഭുവനേശ്വരി എത്തിയിരിക്കുന്നത്.

സ്കൂളിലെ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേയ്ക്ക് നടത്തിയ ഫാഷൻ ഷോയിൽ സാൻവിക സൂപ്പറായാണ് എത്തിയത്. നല്ല കിടുക്കാച്ചി റെഡ് ഫ്രോക്കിൽ സുന്ദരിക്കുട്ടിയായെത്തി റാമ്പിൽ തകര്‍പ്പൻ പെർഫോമൻസാണ് സാൻവിക നടത്തിയത്. യാതൊരു സഭാക്കമ്പവുമില്ലാതെ നല്ല കൂൾ കൂളായാണ് കക്ഷി സ്റ്റേജിലെത്തിയത്. ഈ ഒരൊറ്റ വിഡിയോയിലൂടെ സാൻവികയ്ക്ക് ധാരാളം ആരാധകരേയും കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സാൻവികയുടെ അച്ഛനോടുള്ള സ്നേഹം തെളിയിക്കുന്ന ഒരു ചിത്രം ഭുവനേശ്വരി പോസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയ മകൾക്ക് തനിക്ക് ലഭിച്ച മെഡലുകൾ ശ്രീശാന്ത് മകൾക്ക് കൊടുത്തിരുന്നു. തിരികെ വീട്ടിലെത്തിയ മകൾ ‌അച്ഛൻ കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ് കിടന്നുറങ്ങുന്നതായിരുന്നു ചിത്രം. ശ്രീശാന്ത് നൽകിയ മെഡൽ ഊരിവെക്കാൻ സാൻവിക തയാറായില്ലെന്ന് ഭുവനേശ്വരി കുറിച്ചിരുന്നു.