സൗബിന്റെ ‘ഒര്‍ഹാന്‍’; മകന് പേരിട്ട സന്തോഷം പങ്കുവച്ച് താരം! , Soubin Shahir, Orhan Soubin, Viral Photo, Manorama Online

സൗബിന്റെ ‘ഒര്‍ഹാന്‍’; മകന് പേരിട്ട സന്തോഷം പങ്കുവച്ച് താരം!

കണ്ണുകൾ പാതിതുറന്ന് പാൽപ്പുഞ്ചിരിയുമായി ഇതാ സൗബിന്റെ ‘ഒര്‍ഹാന്‍’. കഴിഞ്ഞ മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ് ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇറ്റ് ഈസ് എ ബോയ് എന്നെഴുതിയ നീല ബലൂണുമായി നിൽക്കുന്ന തന്റെ ചിത്രവും സന്തോഷ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

പിന്നെ മദേഴ്സ് ഡെയിൽ അമ്മയും കുഞ്ഞുമൊന്നിച്ചുള്ള അതിമനോഹരമായ ഒരു ചിത്രവും സൗബിൻ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ മടിയിലെടുത്തിരിക്കുന്ന സൗബിന്റെ മനോഹരമായ ചിത്രം ഒരു സ‍ുഹൃത്തും പങ്കുവച്ചു.

ഇപ്പോഴിതാ കുഞ്ഞിന് പേരിട്ട സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഒപ്പം പാൽച്ചുണ്ടിൽ നറുപുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞിന്റെ മനോഹര ചിത്രവും സൗബിൻ പങ്കുവച്ചു. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

View this post on Instagram

#happymothersday ❤️

A post shared by Soubin Shahir (@soubinshahir) on