ജൂനിയർ സൗബിന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചന്റെ ഇസക്കുട്ടൻ !, Soubin Shahir, Son Orhan Soubin, birthday,Kunchakko Boban, kidsclub, Manorama Online

ജൂനിയർ സൗബിന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചന്റെ ഇസക്കുട്ടൻ !

സൗബിന്‍ ഷാഹിർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച മകൻ ഒർഹാൻ സൗബിന്റെ പിറന്നാള്‍ ചിത്രങ്ങൾക്ക് സിനിമാലോകത്തു നിന്നും നിറയെ സ്നേഹം. ഒർബാന്റെ ഒന്നാം പിറന്നാള്‍ ആയിരുന്ന മെയ് പത്തിന് മകന്റെ രസകരമായ ചിത്രങ്ങളാണ് സൗബിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നീളൻ മുടിയുമായിക്കുന്ന കുഞ്ഞു ഒർഹാന്റെ ചിത്രമാണ് സൂപ്പർ ക്യൂട്ട്. A gift beyond measure A wonder to hold and a lifetime to treasure. Happy birthday my baby Orhan. I LOVE YOU എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമാലോകത്തു നിന്നും നിരവധി താരങ്ങളാണ് ഒർഹാന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. ' സൗബി ജൂനിയറിന് പിറന്നാൾ ആശംസകൾ, ഒത്തിരി സ്നേഹത്തോടെ ഇസു' എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ജോജു ജോർജ്, ശ്രിന്ദ, അന്ന ബെൻ, സിജു വിൽസൻ, നസ്രിയ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങള്‍ ജൂനിയർ സൗബിന് ആശംസകളുമായെത്തി.

കഴിഞ്ഞ മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ് ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇറ്റ് ഈസ് എ ബോയ് എന്നെഴുതിയ നീല ബലൂണുമായി നിൽക്കുന്ന തന്റെ ചിത്രവും സന്തോഷ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.