ഞാൻ പ്രകാശൻ സ്റ്റൈൽ സദ്യ, തകർത്തഭിനയിച്ച് കുരുന്നുകള്‍; വിഡിയോ!. Njan Prakashan, Social Media,viral video, Manorama Online

ഞാൻ പ്രകാശൻ സ്റ്റൈൽ സദ്യ, തകർത്തഭിനയിച്ച് കുരുന്നുകള്‍; വിഡിയോ!

'എന്റമ്മേ...!!!ഈ മാമന്മാർ ഇവിടെയുമെത്തിയോ നമ്മുടെ ഡീൽ ആരോ മണത്തറിഞ്ഞിരിക്കുന്നു. എന്നെ മാത്രം കണ്ടാൽ പോരാ നിന്നെയും കാണട്ടെ ദോ....... നോക്കിയേ !!!!' എന്ന അടിക്കുറിപ്പോടെയാണ് ഈ കുറുമ്പത്തികളുടെ തകർപ്പർ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണസദ്യയ്ക്കിരിക്കുന്ന ഇവരുടെ നേരെ കാമറയെത്തുമ്പോൾ മുഖത്തുവിരിയുന്ന സൂപ്പർ ഭാവങ്ങൾ വൈറലാകുകയാണ്.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ നിന്ന് സോഷ്യൽ ലോകത്ത് ഏറെ ചിരിപടർത്തിയ സീനായിരുന്ന കല്ല്യാണശേഷം ഭക്ഷണത്തിനിരിക്കുന്ന സീൻ. ക്യാമറ അടുത്ത് വരുമ്പോൾ ഫഹദ് ഒരു ശരാശരി മലയാളിയുടെ മാനറിസങ്ങൾ അതേപടി പകർത്തിയിരുന്നു. കല്ല്യാണത്തിന് പോയിക്കഴിഞ്ഞാൽ ഇത്തരമൊരു സീൻ ജീവിതത്തിനും നിർബന്ധമാകുന്ന അനുഭവമാണ് പലർക്കും. എന്നാൽ ഇപ്പോഴിതാ രണ്ടു കുട്ടികളാണ് ഇത് പൊളിച്ചടുക്കിയത്. ക്യാമറ കണ്ടപ്പോൾ ഇൗ കുട്ടികളുടെ മുഖത്തുണ്ടായ ഭാവങ്ങളാണ് ഏറെ രസകരം.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളാണ് ഇവിടെ താരങ്ങൾ. കഴിക്കുന്നതിനിടയിലാണ് ക്യാമറാമാൻ തന്നെ ഫോക്കസ് ചെയ്യുന്നത് കൂട്ടത്തിൽ ഒരാൾ ശ്രദ്ധിച്ചത് . തന്നെയാണ് ഫോക്കസ് ചെയ്യുന്നതെന്നറിഞ്ഞ് തൊട്ടടുത്തിരുന്ന കൂട്ടുകാരിയെയും വിളിച്ച് കാണിക്കുകയായിരുന്നു ഇൗ കുട്ടി. പിന്നീട് രണ്ടുപേരും ചേർന്ന് നല്ലൊരു ക്ലാസ് ചിരി പാസാക്കി വിഡിയോ അതിമനോഹരമാക്കി. എന്നിട്ട് ഭക്ഷണം കഴിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇൗ വിഡിയോ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ വിഡിയോ വൈറലായിരിക്കുകയാണ്. വിഡിയോ കാണാം.