'ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട്'; സായുവിന്റെ കുറുമ്പ് ചിത്രങ്ങൾ!, Singer Sithata Krishnakumar, daughter, Savan Rithu, viral photos, Social media, viral   Manorama Online

'ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട്'; സായുവിന്റെ കുറുമ്പ് ചിത്രങ്ങൾ !

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറും മകൾ സായു എന്ന സാവൺ ഋതുവും സോഷ്യൽ ലോകത്തിന്റെ കണ്ണിലുണ്ണികളാണ്. അമ്മയെപ്പോലെ മകളും ഒരു തകർപ്പൻ പാട്ടുകാരിയാണ്. സായുവിന്റെ പാട്ട് വിഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്. മകള്‍ക്കൊപ്പമുള്ള വിശേഷങ്ങൾ സിതാര പങ്കുവയ്ക്കാറുണ്ട്.

ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട് !!!! ' എന്ന അടിക്കുറിപ്പോടെ സിതാര പങ്കുവച്ചിരിക്കുന്ന മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളമാണ്. സിതാരയുടെ പുറത്തിരുന്നു കുറുമ്പുകാണിക്കുകയാണ് സായു. അമ്മയുടെ മുടിയൊക്കെ ആകെ കുളമാക്കിയിട്ടുമുണ്ട് കക്ഷി. ചിത്രങ്ങൾക്കു ചേരുന്ന അടിക്കുറിപ്പും കൂടെയായപ്പോൾ പോസ്റ്റ് തകർത്തു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അമ്മയെ പാട്ടുപഠിപ്പിക്കുന്ന സായുക്കുട്ടിയുടെ ഒരു വിഡിയോ സിതാര പങ്കുവച്ചത്. 'പമ്പയാറിൻ' എന്നു തുടങ്ങുന്ന ആ പാട്ട് അതിമനോഹരമായി അമ്മയെ പഠിപ്പിക്കുകയാണ് സായു. ആ വിഡിയോ വൈറലായിരുന്നു. അതുപോലെ ഗായിക അഭയ ഹിരൺമയിയ്ക്കൊപ്പം സായു പാടിയ ‘മോഹമുന്തിരി...’ വിഡിയോയും ഈ കുഞ്ഞു ഗായികയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു.

Summary : Sithata and daughter Savan Rithu viral photos