കൊറോണക്കാലത്ത് തകർപ്പൻ കളിയുമായി സായുക്കുട്ടിയും അമ്മയും !, Sithara daughter, Savan Rithu, snake and ladder, viral videoManorama Online

കൊറോണക്കാലത്ത് തകർപ്പൻ കളിയുമായി സായുക്കുട്ടിയും അമ്മയും!

ലോകമാകമാനം കോവിഡ് 19 ഭീതിയിലാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂളിന് നേരത്തെ അവധി കിട്ടിയതിൽ കുട്ടികൾ വീട്ടിലിരുപ്പായി. കൂട്ടംകൂടാൻ പാടില്ലെന്നുവന്നതോടെ കുട്ടികളുടെ കളികൾക്കും അവധിയായി. കുട്ടിക്കൂട്ടത്തെ അങ്ങനെയൊന്നും അടക്കിയിരുത്താനും പാടാണ്. ഈ സാഹചര്യത്തിൽ വീടിനുള്ളിരുന്നുള്ള കളികളെ ആശ്രയിക്കുകയേ രക്ഷയുള്ളൂ. കുട്ടികൾ മറന്നുവച്ച പല കളികളും പുറത്തെടുക്കാനുള്ള സമയമാണിത്. അത്തരമൊരു കളിയുമായെത്തിയിരിക്കുകയാണ് പാട്ടുകാരി സിതാരയും മകളും.

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറും മകൾ സായു എന്ന സാവൺ ഋതുവും സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയപ്പെട്ടവരാണ്. അമ്മയെപ്പോലെ സായുവും ഒരു പാട്ടുകാരിയാണ്. സായുവിന്റെ പാട്ട് വിഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്. മകള്‍ക്കൊപ്പമുള്ള വിശേഷങ്ങൾ സിതാര പങ്കുവയ്ക്കാറുമുണ്ട്. സായുവിന്റെ കൊറോണക്കാലത്തെ ഒരു കളിയാണ് സിതാര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അമ്മയും മകളും ഒരുമിച്ചുള്ള ഏണിയും പാമ്പും കളിയുടെ വിഡിയോയാണ് സിതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. STAY@HOME BREAK THE CHAIN എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്.

ഈ സമയത്ത് വീട്ടിലിരുന്നു കളിക്കാൻ പറ്റിയ കളിയാണിതെന്നും, കുട്ടികള്‍ ഫോണും ടിവിയും വിഡിയോ ഗെയിമുമൊക്കെ കുറച്ച് ഇത്തരം കളികളിൽ ഏർപ്പെടണമെന്നുമാണ് സായുവിന്റെ വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

View this post on Instagram

STAY@HOME BREAK THE CHAIN

A post shared by Sithara Krishnakumar (@sitharakrishnakumar) on