കുഞ്ഞാവയെ ഉറക്കുന്ന ചേച്ചിക്കുട്ടിയുടെ താരാട്ട് പാട്ട് വൈറൽ! , Dulquer Salmaan, Photo, Daughter Social Post, Mariyam Ameera Salman, Manorama Online

കുഞ്ഞാവയെ ഉറക്കുന്ന ചേച്ചിക്കുട്ടിയുടെ താരാട്ട് പാട്ട് വൈറൽ!

കുഞ്ഞനുജത്തിയെ തോളത്തിട്ട് പാട്ടുപാടിയുറക്കുന്ന ഒരു ചേച്ചിക്കുട്ടിയുടെ വിഡിയോ വൈറലാകുകയാണ്. വാവയെ ഒന്ന് ഉറക്കാൻ ചേച്ചിയെ ഏൽപ്പിച്ചതാണ് അമ്മ. കുഞ്ഞാവയെ വെറുതെ അങ്ങ് ഉറക്കാൻ പറ്റുമോ? നല്ല അസ്സൽ താരാട്ട് പാട്ട് തന്നെയങ്ങ് പാടി ഈ ചേച്ചി. 'ആരിയം നെല്ലിന്റെ' എന്ന് തുടങ്ങുന്ന നാടൻ പാട്ടാണ് ഈ ചേച്ചി പാടുന്നത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ഈ മോളുടെ താരാട്ട് പാട്ടിന്.

പാട്ടിനൊത്ത് തോളിൽ കിടക്കുന്ന വാവയെ കൈകൊണ്ട് തഴുകി ഉറക്കുകയാണ്. 'കുഞ്ഞനുജത്തിയെ താരാട്ട് പാടി ഉറക്കാൻ പറഞ്ഞപ്പോൾ അമ്മ പോലും ഇത്രയ്ക്ക് പ്രതീക്ഷിച്ചു കാണില്ല...' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയിലെ പാട്ടുകാരിയെക്കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല,