അമ്മുവിന് ചേട്ടൻ സ്പെഷലാണ്, മറ്റെന്തിനേക്കാളും; ഹൃദയം നിറഞ്ഞ് അമ്മ ,  Sinu Kishain, social media post, viral, Special Need child, Social Post, Manorama Online

അമ്മുവിന് ചേട്ടൻ സ്പെഷലാണ്, മറ്റെന്തിനേക്കാളും; ഹൃദയം നിറഞ്ഞ് അമ്മ

"അമ്മാ...അവന് ഒത്തിരി വേദന എടുത്തു. അമ്മയാണെങ്കിൽ ഇങ്ങനെ അല്ലേ കെട്ടിപ്പിടിക്കുക? അതാ....ഞാൻ മടിയിൽ കിടന്നോളാൻ പറഞ്ഞെ" .!! പ്രത്യേക പരിഗണന വേണ്ടുന്ന ചേട്ടനെ മടിയിൽ ചേർത്തു പിടിച്ച അമ്മു എന്ന കുഞ്ഞുമകളെ കണ്ട് ഹൃദയം നിറഞ്ഞ ഒരമ്മയുടെ കുറിപ്പാണിത്. മൂത്ത മകൻ അദ്വൈതിനെ പൊന്നുപോലെ കൊണ്ടുനടക്കുന്ന എട്ടുവയസ്സുകാരി അമ്മു എന്ന ഗൗരി യു കെ യിലെ സെന്റ് ബോണാവെഞ്വർ സ്കൂളിലെ നാലാം ക്ലാസുകാരിയാണ്. ഹൃദയം നിറയുന്ന, കണ്ണ് നിറഞ്ഞൊഴുകുന്ന നിരവധി സന്ദർഭങ്ങളിലൂടെയാണ് ഈ അമ്മയുടെ ജീവിതം കടന്നു പോകുന്നത്. കണ്ണുനിറയാതെ വായിച്ചു തീരാനാകില്ല സിനു കിഷൻ എന്ന ഈ അമ്മയുടെ കുറിപ്പ്.

സിനു കിഷന്റെ കുറിപ്പ് വായിക്കാം.


"അമ്മാ..."

"എന്താ അമ്മുക്കുട്ട്യെയ്‌"

രാത്രി, കിടപ്പു മുറി ആണ് scene. പല private conversations ഉം ഞങൾ തമ്മിൽ നടക്കുന്നത് ഇവിടെ വച്ചാണ്.

"You know what, I am so happy I have a brother with special needs"

"Why?"

"Amma....look at him. He is so sweet, never ever hurts anyone, so polite, so lovely, not like any other teen-agers around!! I just love him so much. If he didn't have what he has, he won't be the same, is he?!!

ഒരു നിമിഷം എന്റെ ഓർമകൾ പുറകോട്ടു പോയി. അമ്മുക്കുട്ടിയ്‌ക്ക് ഒരു നാല് വയസ്സ് ഉള്ള സമയം. ഒരു therapist വന്നു ഒരു പുസ്തകം കൊണ്ട് തരുന്നു. How to educate siblings about special needs in the family. അതാണ് topic. ഒരു സ്റ്റോറി ആയിരുന്നു അത്. വെറുതെ ഒന്ന് വായിച്ചു കൊടുത്തത് അല്ലാതെ പ്രത്യേകിച്ച് ഒരു explanations ഉം പറഞ്ഞു കൊടുത്തില്ല. അവൾ വളരുമ്പോൾ, ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി കൊടുക്കാം എന്ന് കരുതി. ഇത് വരെ ചോദ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. രണ്ടു അനിയത്തിമാരിൽ നിന്നും.

നാലര വയസ്സുള്ളപ്പോൾ, ഒരു birthday party ആണ് scene. സ്കൂളിൽ നിന്നും ഉള്ളത്. അതൊരു play area ആയിരുന്നതിനാൽ ഞങൾ parents എല്ലാവരും അവിടെ stay ചെയ്തു. ഇടയ്ക്ക് അവൾ ഞങ്ങളെ തിരഞ്ഞു വന്നു.

"അമ്മാ....-_ _ _ _ ചോദിച്ചു, "നിന്റെ ബ്രദർ എന്താണ് differently looking" എന്ന്.

"മോൾ എന്ത് പറഞ്ഞു?"

" അമ്മാ...I told him that he has special needs and that's why he looks different. I also told him that he is very special"

എന്നിട്ട് ഞങ്ങളെ നോക്കി ഒന്ന് ചിരിച്ച്, തിരിച്ചു കളിക്കാൻ ഓടിപ്പോയി.

ഇവിടെ സ്കൂൾ തുടങ്ങുമ്പോൾ അവളുടെ ക്ലാസ്സിൽ ഒരു സ്പെഷ്യൽ needs കാരൻ ഉണ്ടായിരുന്നു. എന്ത് sense ചെയ്തിട്ടാണ് എന്ന് അറിയില്ല, അവൾ automatically, അവന്റെ protector ആയി. പിന്നീട് എപ്പോഴോ അമ്മൂന് ഒരു സ്പെഷ്യൽ needs ഉള്ള ബ്രദർ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അവളുടെ teacher പറഞ്ഞു,

"No wonder she is so understanding and caring" എന്ന്.

താഴെ ഉള്ള pictures, ചെവി വേദന ഉള്ള ചേട്ടനെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയപ്പോൾ എടുത്തത് ആണ്. അമ്മ കാർ park ചെയ്ത് വന്നപ്പോൾ കാണുന്ന scene.

"എന്ത് പറ്റി അമ്മൂ"? ന്നു ചോദിച്ചപ്പോൾ പറയുവാ...

"അമ്മാ...അവന് ഒത്തിരി വേദന എടുത്തു. അമ്മയാണെങ്കിൽ ഇങ്ങനെ അല്ലേ കെട്ടിപ്പിടിക്കുക? അതാ....ഞാൻ മടിയിൽ കിടന്നോളാൻ പറഞ്ഞെ" ന്ന്.!!

ഹൃദയം നിറയുന്ന, കണ്ണ് നിറഞ്ഞൊഴുകുന്ന എത്രയോ സന്ദർഭങ്ങൾ ആണ് !!