>സുജാതയുടെ പിറന്നാൾ പാർട്ടിക്ക് താരമായി ശ്രേഷ്ഠ കുട്ടി, Singer Sujatha, Birthday, Shweta Mohan, Viral Video, Manorama Online

സുജാതയുടെ പിറന്നാൾ പാർട്ടിക്ക് താരമായി ശ്രേഷ്ഠ കുട്ടി

പാട്ടുകാരി സുജാതയുടെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ സുജാത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സുജാതയും ഭർത്താവ് മോഹനും മകൾ ശ്വേതയും മരുമകൻ അശ്വിനും മറ്റു ബന്ധുക്കളുമൊക്കെയുള്ള മനോഹരമായ ആ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ ആരാധകർക്കായാണ് അവർ പോസ്റ്റ് ചെയ്തത്. പതിവു നിറചിരിയുമായി സുജാതയും മകളും നിന്നെങ്കിലും താരമായത് ശ്വേതയുടെ മകൾ ശ്രേഷ്ഠയായിരുന്നു.

സുജാത പിറന്നാൽ കേക്ക് മുറിക്കുമ്പോൾ അച്ഛൻ അശ്വിന്റെ കൈകളിലിരുന്നു കൗതുകപൂർവ്വം അമ്മൂമ്മയെ നോക്കുകയായിരുന്നു ശ്രേഷ്ഠ. സുജാതയുടെ ഭർത്താവ് മോഹനാകട്ടെ ശ്രേഷ്ഠ കുട്ടിയെ കളിപ്പിച്ചുകൊണ്ടാണ് പിറന്നാള്‍ ഗാനം പാടുന്നത് പോലും. ആ കുഞ്ഞ് കൈകൊണ്ടാണ് സുജാതയ്ക്ക് കേക്കിന്റെ ആദ്യ കക്ഷണം കിട്ടിയതും

പാട്ടുകാരായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കഴിഞ്ഞ ദിവസം നിറചിരിയുമായി നിൽക്കുന്ന സുജാതയുടേയും ശ്വേതയുടേയും കു‍ഞ്ഞാവയുടേയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായിരുന്നു. അമ്മയേയും അമ്മൂമ്മയേയും കടത്തി വെട്ടുന്ന ചിരിയുമായായിരുന്നു ശ്രേഷ്ഠക്കുട്ടിയുടെ പോസ്. ഇരുവരുടേയും നടുവിൽ ക്യൂട്ട് ചിരിയുമായിരിക്കുന്ന കുഞ്ഞാവയ്ക്ക് ആരാധകരേറുകയാണ്.

2017 ഡിസംബർ ഒന്നിനാണ് ശ്രേഷ്ഠ ജനിച്ചത്. ആൺകുട്ടി ആയിരിക്കും എന്നായിരുന്നു ഇവർ കരുതിയത്. ഓർത്തുവച്ചതെല്ലാം ആൺകുട്ടികളുടെ പേരും. മകൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിന്നില്ല. ശ്വേത തന്നെ പേരിട്ടു, ശ്രേഷ്ഠ എന്ന്. ശ്വേത പെട്ടെന്നോർത്തെടുത്ത പേരാണ് ശ്രേഷ്ഠ. മകളുടെ ജനനം തന്നെ ആകെ മാറ്റിമറിച്ചുവെന്നും, ഗർഭകാലത്തിലെ ഓരോ ഘട്ടവും താൻ നന്നായി ആസ്വദിച്ചതായും ശ്വേത പറഞ്ഞിരുന്നു.

കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമെന്നും ശ്വേത. ശ്രേഷ്ഠ അവളുടെ അമ്മൂമ്മയുടെ പെറ്റാണെന്നും തങ്ങൾ‌ കുഞ്ഞാവയ്ക്ക് എപ്പോഴും പാട്ടുകൾ പാടികൊടുക്കാറുണ്ടെന്നും ശ്വേത പറയുന്നു. കാത്തിരുന്നു കാണാം ശ്രേഷ്ഠ അമ്മൂമ്മയേയും അമ്മയേയുംകാള്‍ വലിയ പാട്ടുകാരിയാകുമോയെന്ന്.