ഏഅമ്മയേയും അമ്മൂമ്മയേയും, അപ്പൂപ്പനെയും ഒരുമിച്ചു കിട്ടിയല്ലോ, ഞങ്ങളുടെ കുഞ്ഞു മജീഷ്യന്‍ വലിയ സന്തോഷത്തിലാണ്! ക്യൂട്ട് വിഡിയോ പങ്കുവച്ച് സുജാത, Singer Sujatha birthday celebration with grand daughter, Kidsclub, Manorama Online

അമ്മയേയും അമ്മൂമ്മയേയും, അപ്പൂപ്പനെയും ഒരുമിച്ചു കിട്ടിയല്ലോ, ഞങ്ങളുടെ കുഞ്ഞു മജീഷ്യന്‍ വലിയ സന്തോഷത്തിലാണ്! ക്യൂട്ട് വിഡിയോ പങ്കുവച്ച് സുജാത

മലയാളത്തിന്റെ പ്രിയ ഗായികയാണ് സുജാത മോഹന്‍. കഴിഞ്ഞ ദിവസമായിരുന്നു സുജാതയുടെ പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് പ്രിയഗായികയ്ക്ക് അന്‍പത്തിയേഴാം പിറന്നാള്‍ ആശംസിച്ചത്.

ഇപ്പോഴിതാ, തനിക്ക് ആശംസ നല്‍കിയ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സുജാത ഫെയ്‌സ്ബുക്കില്‍ പങ്കു വച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. വിഡിയോയില്‍ സുജാതയുടെ ചെറുമകളെയും കാണാം.

ഞങ്ങളുടെ കുഞ്ഞു മജീഷ്യന്‍ എന്നാണ്് ചെറുമകളെ സുജാത വിഡിയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അമ്മയേയും അമ്മൂമ്മയേയും, അപ്പൂപ്പനെയും ഒരുമിച്ചു കിട്ടിയതില്‍ അവള്‍ സന്തോഷിച്ചിരിക്കുകയാണന്നും താരം പറയുന്നു. അമ്മയ്ക്കായി ബിരിയാണി ഉണ്ടാക്കുന്ന ഗായിക ശ്വേത മോഹനും വിഡിയോയില്‍ നിറയുന്നു. സുജാതയുടെ ഭര്‍ത്താവ് മോഹനെയും വിഡിയോയില്‍ കാണാം.