'എന്റെ പുന്നാര മുത്തേ... നീയാരാ ചക്കരെ' ; സിതാര ചോദിക്കുന്നു , Singer, Sithara, post, Kid singing, video, Social Post, Viral, Kidsclub Manorama Online

'എന്റെ പുന്നാര മുത്തേ... നീയാരാ ചക്കരെ' ; സിതാര ചോദിക്കുന്നു

ഒരു കുഞ്ഞാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരുക്കുന്നത്. പാട്ടെന്നു പറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്. ഇത്തിരിപ്പോന്ന ഈ കുഞ്ഞുവാവയാണോ ഇത്ര മധുരമായി പാട്ട് പാടുന്നതെന്ന് ആരും ചോദിച്ചുപോകും. ’വോ കോന്‍ ഥി’ എന്ന സിനിമയിൽ ലതാ മങ്കേഷ്‌കര്‍ പാടിയ ലഗ് ജാ ഗലേ സേ എന്ന ഗാനമാണ് ഈ കൊച്ചുമിടുക്കി തകർത്തു പാടുന്നത്. കട്ടിലിൽ കമഴ്ന്നു കിടന്നങ്ങനെ ആസ്വദിച്ച് പാടുകയാണ് കക്ഷി. ഈ കുഞ്ഞാവ ഏതാണെന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം ചോദിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞാവയെ തിരക്കിയെത്തിയിരിക്കുന്നത് പാട്ടുകാരി സിതാരയാണ്. വിഡിയോ ഷെയർ ചെയ്തുകൊണ്ട് സിതാരയുെട ചോദ്യമാണ് രസകരം.' 'പടച്ചോനെ !! എന്ത്, എങ്ങനെ !! ഇങ്ങളിത് കേട്ടാ !! എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ???

ഈ കുഞ്ഞാവ പട്ടു പഠിക്കുന്ന വിഡിയോയും വൈറലാണ്, ഒരാൾ കുഞ്ഞിനെ പാടി പഠിപ്പിക്കുന്നതും അതുപോലെ കുഞ്ഞാവ പാടുന്നതുമാണ് ആ വിഡിയോയിൽ. ഏതായാലും കുഞ്ഞാവയ്ക്ക് നിറയെ ആരാധകരാണിപ്പോൾ.